August 28, 2026

ആസിഡ് ആക്രമണം; ചികിത്സയിലായിരുന്ന യുവതി മരിച്ചു

0
IMG_20220122_103057.jpg
By ന്യൂസ് വയനാട് ബ്യൂറോ
     
അമ്പലവയൽ : അമ്പലവയലിൽ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശി ലിജിത (32) ആണ് മരിച്ചത്. 
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ലിജിതയും മകള്‍ അളകനന്ദയും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെയാണ് ലിജിത മരണപ്പെട്ടത്. 
ആസിഡ് ഒഴിച്ച കണ്ണൂര്‍ സ്വദേശിയായ ഭര്‍ത്താവ് സനലിനെ തലശ്ശേരി റെയില്‍വെ ട്രാക്കിനടുത്ത് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. 
ജനുവരി 15 നായിരുന്നു ലിജിതയ്ക്കും മകൾക്കും നേരെ ആസിഡ് ആക്രമണം ഉണ്ടായത്. ഇരുവർക്കും മുഖത്തായിരുന്നു സാരമായി പൊള്ളലേറ്റത്. 
ഭർത്താവിന്‍റെ പീഡനം മൂലം കണ്ണൂർ കൊട്ടിയൂരിൽ നിന്ന് ഒരു മാസം മുൻപാണ് നിജിതയും മകളും അമ്പലവയലില്‍ എത്തിയത്. വാടക കെട്ടിടത്തിൽ പലചരക്ക് കട നടത്തിവരികയായിരുന്നു നിജിത. ഭർത്താവ് സനൽ ബൈക്കിലെത്തിയാണ് ആസിഡ് ആക്രമണം നടത്തിയത് 
ആക്രമണം നടത്തിയശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് സനലിനുവേണ്ടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. 
പ്രതി ബൈക്കില്‍ രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങളും കണ്ണൂരിലേക്ക് കടന്നതായുള്ള വിവരങ്ങളും പോലീസിന് ലഭിച്ചിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *