April 20, 2024

ഫാ. ഷിബു കുറ്റിപറിച്ചേലിനെ മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് നിർദ്ദേശിച്ചു.

0
Img 20220122 121635.jpg
മീനങ്ങാടി: മലങ്കര യാക്കോബായ സഭയുടെ മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് വയനാട്ടിലെ ഫാ. ഷിബു കുറ്റിപറിച്ചേലിനെ ഭദ്രാസന കൗൺസിൽ നിർദ്ദേശിച്ചു. ജീവകാരുണ്യ പ്രവർത്തകനും തൻ്റെ വൃക്ക മുസ്ലിം സഹോദരിക്ക് പകുത്ത് നൽകി ക്രൈസ്തവ ലോകത്തിന് പുതിയ സന്ദേശം നൽകിയ ഫാ. ഷിബുവിനെ ഐക്യകൺണ്ടേനെയാണ് നോമിനേറ്റ് ചെയ്തത്. സഭയുടെ നിയമം അനുസരിച്ച് ഭദ്രാസനത്തിലെ പള്ളികളിൽ നിന്നുള്ള ഭാരവാഹികൾ പങ്കെടുക്കുന്ന പള്ളി പ്രതിപുരുഷ യോഗം ഇത് അംഗീകരിച്ചാൽ മലങ്കര നേതൃത്വത്തിന് ഇത് തള്ളാൻ കഴിയില്ല.
  സഭാ സിനഡിനും തലവൻ പാത്രിയർക്കീസിനും ഇപ്പഴത്തെ യോഗ തീരുമാനം അംഗീകരിക്കേണ്ടി വരും. നിസ്വാർത്ഥമായ അദ്ദേഹത്തിൻ്റെ സേവനങ്ങളെ സഭക്ക് തള്ളിക്കളയാനാവില്ലന്നതാണ് കാരണം.ഫാ. ഷിബു കുറച്ച് നാളായി വിദേശത്താണ്. ജീവകാരുണ്യ മേഖലയിൽ സജി വ സാന്നിധ്യമാണ് കുറ്റിപറിച്ചേൽ കുടുംബാംഗമായ ഫാ. ഷിബു.  നേരത്തെപള്ളി പ്രതിപുരുഷ യോഗത്തിൽ മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് ഐക്യ കൺേേOനെ പേരെ വന്നെങ്കിലും സഭയിലെ ആഭ്യന്തര കലഹത്തിൽ പിന്തള്ളപ്പെട്ടു. ഇതേ തുടർന്ന് സഭയുടെ ഭരണ ഘടനയിൽ തന്നെ പ്രവർത്തിക്കുന്ന അന്തർ സംസ്ഥാന മേഖലയായ ഹോണ വാർ മിഷൻ അദ്ദേഹത്തെ നോമിനേറ്റ് ചെയ്യുകയും സഭാ തലവനായ പാത്രിയർക്കിസ് ബാവക്ക് മിഷൻ നേരിട്ട് അറിയിച്ചിട്ടും അർഹമായ പരിഗണന ലഭിച്ചിരുന്നില്ല. സൗമ്യമായ പ്രവർത്തന ശൈലി കൊണ്ട് വയനാട് പോലുള്ള പിന്നോക്ക പ്രേദേശത്തെ നിർധനരായ നൂറ് കണക്കിന് കുടുംബങ്ങളെ  ആരുമറിയാതെ സഹായം ഹസ്തം എത്തിച്ച വൈദികനാണ് ഫാ. ഷിബു. പുസ്തകങ്ങൾ രചിച്ച് ‘പ്രസിദ്ധീകരിച്ച് വിൽപന നടത്തി ആ തുക കൊണ്ട് പാവങ്ങൾക്ക് അത്താണിയേകിയ വ്യക്തി കൂടിയാണ് ഫാ. ഷിബു. വൃക്ക ദാനത്തിലൂടെ പേര് കേട്ട ഫാ.ഷിബുവിന് വിവിധ രാജ്യങ്ങളിൽ നിന്ന് വരെ അംഗികാരമെത്തിയിരുന്നു. പിന്നോക്ക ജില്ലയായ വയനാട്ടിൽ നിന്ന് യാക്കോബായ സഭക്ക് നിലവിൽ ഒരു മെത്രാപ്പോലിത്ത മാത്രമെയുള്ളൂ. കണിയാമ്പറ്റ സ്വദേശി മാത്യൂസ് മാർ അപ്രേം മെത്രാപ്പോലീത്തയാണ് ഭദ്രാസനത്തിൽ നിന്നുമുള്ളത്. ഇപ്പോൾ കൊച്ചി മേഖലയിലാണ് ഈ മെത്രാപ്പോലീത്ത. ഫാ. ഷിബു കുറ്റി പറിച്ചേൽ മെത്രാപോലിത്ത സ്ഥാനത്തേക്ക് വരുമ്പോൾ മലബാർ മേഖലക്ക് കൂടുതൽ കരുത്താവും. പൊതുവെ വിശ്വാസികൾക്ക് പുറമെ ഇതര സമുദായങ്ങൾക്ക് കൂടി പ്രിയങ്കരനായ ഫാ. ഷിബുവിൻ്റെ സ്ഥാനം നേത്യത്വം തള്ളുകയില്ലെന്നാണ് സൂചന. അതേ സമയം ആഭ്യന്തര വടം വലിയിൽ തള്ളിപ്പോയാൽ വയനാട്ടിലെ വിശ്വാസികൾക്ക് നൈരാശ്യം സംഭവിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *