April 29, 2024

മികച്ച കർഷക അദ്ധ്യാപക അവാർഡ് സിസ്റ്റർ ഡോൺസി. കെ. തോമസ് ഏറ്റുവാങ്ങി

0
Img 20220122 075330.jpg

ദ്വാരക :മണ്ണിലും മനസിലും നന്മയുടെ വിത്തുകൾ പാകി കാർഷിക സംസ്കാരത്തിന്റെ ബാലപാഠങ്ങൾ കുട്ടികൾക്ക് പകർന്നു നൽകി ദ്വാരക എ യു പി സ്കൂളിലെ അദ്ധ്യാപിക സിസ്റ്റർ ഡോൺസി. കെ. തോമസ് ജില്ലാ കർഷക വികസന ക്ഷേമ വകുപ്പിന്റെ മികച്ച കർഷക അദ്ധ്യാപക അവാർഡ് നേടി . മഴമറ കൃഷിയിലൂടെ തക്കാളി, കാരറ്റ്, മല്ലിയില, വിവിധയിനം ചീരകൾ, ചൈനീസ് കാബേജ്, ക്വാളിഫ്ലവർ, എന്നിവ ജൈവ വളം ഉപയോഗിച്ചു വിദ്യാലയവളപ്പിൽ കാലങ്ങളായി കൃഷി ചെയ്തു വരുന്നു. സിസ്റ്ററുടെ നേതൃത്വത്തിൽ ധാരാളം വിദ്യാർത്ഥികൾ കൃഷിപരിപാലനത്തിൽ പങ്കാളികളാകുന്നു.പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു. എടവക പഞ്ചായത്ത്, ഭരണസമിതിഅംഗങ്ങൾ ,കൃഷിവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ വിദ്യാലയം സന്ദർശിച്ചും കുട്ടികളുമായി അഭിമുഖം നടത്തിയുമാണ് വിജയിയെ പ്രഖ്യാപിച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *