May 7, 2024

മാനന്തവാടി നഗരസഭ വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു

0
Img 20220122 130612.jpg
മാനന്തവാടി: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് മാനന്തവാടി നഗരസഭയുടെ വികസന കാഴ്ചപാടുകൾ പതിനാലാം  പഞ്ചവൽസര പദ്ധതിയിൽ എന്തെക്കെ ഉൾപ്പെടുത്തണം എന്നതിനെക്കുറിച്ച് കൂടിയാലോചനകൾ നടത്തുന്നതിനു വേണ്ടി മാനന്തവാടി ജി.എൽ.പി.സ്ക്കൂളിൽ വെച്ച് 16 വർക്കിംഗ് ഗ്രൂപ്പുകളുടെ യോഗം ചേർന്നു. ഡപ്യൂട്ടി ചെയർപേഴ്സൺ പി.വി.എസ്.മൂസ ഉദ്ഘാടനം ചെയ്തു . മാർഗരറ്റ് തോമസ് അധ്യക്ഷത വഹിച്ചു. പി.വി. ജോർജ്ജ്, വിപിൻ വേണുഗോപാൽ, അബ്ദുൾ ആസിഫ്, സിനി ബാബു, ജോസ് ജോസഫ്, കൺസിലർമാർ, വിവിധ രാഷ്ട്രീയ സാമൂഹിക, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *