September 21, 2026

കർഷക സേവന കേന്ദ്രം കൃഷിവകുപ്പിൻ്റെ പുരസ്കാരം ഏറ്റുവാങ്ങി

0
IMG_20220122_133024.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വെള്ളമുണ്ട സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കർഷക സേവന കേന്ദ്രം കൃഷി വകുപ്പ് ഏർപ്പെടുത്തിയ അവാർഡ് ഏറ്റുവാങ്ങി. പച്ചക്കറി കൃഷി വ്യാപനത്തിന് നടത്തുന്ന പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ജില്ലാ തലത്തിൽ സേവന കേന്ദ്രം പുരസ്കാരത്തിന് അർഹരായത് .
വയനാട് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസിൻ്റെ ഉദ്ഘാടനത്തോടനുബന്ധിധിച്ചാണ് കർഷക അവാർഡുകൾ സമ്മാനിച്ചത്. 
വെള്ളമുണ്ട കൃഷി ഓഫീസർ കെ.ആർ.കോകില സമ്മാനിച്ചു.ബാങ്ക് പ്രസിഡണ്ട് മമ്മൂട്ടി, ഡയറക്ടർ മുരളീധരൻ, കെ.കെ.സി.റഫീഖ് എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
കൃഷി മന്ത്രി പി. പ്രസാദ് ഓൺലൈനിൽ പരിപാടി ഉദ്ഘാടനം ചെയ്തു. ടി. സിദ്ദീഖ് എം.എൽ.എ അധ്യക്ഷത വഹിച്ചു. എം.പി.മാരായ രാഹുൽ ഗാന്ധി, എം.വി.ശ്രേയാംസ് കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ, ജില്ലാ എ. ഗീത ,ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ മേനോൻ, ചെറുവയൽ രാമൻ തുടങ്ങിയവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *