May 19, 2024

കോവിഡിൻ്റെ പുതിയ ഇരകൾ ,മൃഗങ്ങൾ

0
Img 20220122 131001.jpg
തയ്യാറാക്കിയത്.
സി.ഡി.സുനീഷ് 
ന്യൂസ് എഡിറ്റർ
ദക്ഷിണാഫ്രിക്ക:  കോവിഡ് വൈറസ്
മ്യഗങ്ങളിലേക്ക് വ്യാപിക്കുന്നു. 
സിംഹം ,കടുവ ,പ്യൂമ,
ഹാംസ്റ്റെർ, മിങ്ക് എന്നീ മ്യഗങ്ങളിൽ കോവിഡ് ലക്ഷണങ്ങൾ കണ്ട് തുടങ്ങി.
ദക്ഷിണാഫ്രിക്കയിലെ മൃഗശാലയിൽ ആദ്യ ലക്ഷണം സ്ഥിരീകരിച്ചു .
സിംഹങ്ങളിലും, പൂച്ച വർഗ്ഗത്തിൽ പ്പെട്ട
 പ്യൂമകളിലും വൈറസ് ബാധ സ്ഥിരീകരിച്ചു.
ജീവനക്കാരിൽ നിന്നാണ് ജീവികളിലേക്ക് പകർന്നതെന്ന് ,യൂണിവേഴ്സിറ്റി ഓഫ് പ്രിട്ടോറിയ നടത്തിയ പഠനത്തിൽ വ്യക്തമായി.
2020ൽ രണ്ട് പ്യൂമകൾ
കോവിഡ് രോഗികളായി.
രോഗം മാറാൻ 23 ദിവസം എടുത്തു.വയറിളക്കം,
മൂക്കൊലിപ്പ്, ദഹനപ്രശ്നങ്ങൾ എന്നീ 
ലക്ഷണങ്ങൾ മ്യഗങ്ങളിൽ കണ്ടു .
ഡെൽറ്റ വകഭേദം വന്നതോടെ 2021 ൽ മൂന്ന് സിംഹങ്ങളെ കോവിഡ് ബാധിച്ചു.
ലോകാരോഗ്യ സംഘടന ഏറെ ആശങ്കയോടെ ഈ പ്രശ്നങ്ങളെ കാണുന്നത്.
വളർത്തു മൃഗങ്ങളെ ഇവ ബാധിച്ചാൽ ലോകത്തിൻ്റെ അതിജീവനം തന്നെ അസാധ്യമാകുന്ന സാഹചര്യം ആണ് ഉണ്ടാകുക എന്നാശങ്ക 
ലോക രാഷ്ട്രങ്ങളെ അസ്വസ്ത്തപ്പെടുത്തുന്നു. 
വളർത്തുമൃഗങ്ങളുടെ 
വരുമാനം കൂടി ഇല്ലാതായാൽ വലിയൊരു 
സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് 
ലോകം തകർന്നു വീഴുക .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *