August 27, 2026

വ്യാജ ആർടിപിസി ആർ: നാല് മലയാളികൾക്ക് എതിരേ കേസ്

0
IMG_20220122_170704.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുത്തങ്ങ: വ്യാജ ആർടിപിസി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി ഗുണ്ടൽപേട്ടിലെ മൂലഹോള ചെക്പോസ്റ്റ് കടന്നതിന് കോഴിക്കോട് സ്വദേശികളായ നാല് പേർക്കെതിരെ കേസെടുത്തു.
വിജയ്, ജയപ്രകാശ്, സന്തോഷ്, വിജയൻ എന്നിവർക്കെതിരെയാണ് ഗുണ്ടൽപേട്ട് പോലീസ് കേസെടുത്തത്.
കർണാടകയിലേക്കു കടക്കാനായി കഴിഞ്ഞ ദിവസം ഇവർ സമർപ്പിച്ച സർട്ടിഫിക്കറ്റുകളിലെ ഐഡി നമ്പറുകൾ വ്യാജമാണെന്നു തിരിച്ചറിഞ്ഞതോടെ ഇവർക്കുവേണ്ടി തിരച്ചിൽ വ്യാപിപ്പിച്ചിരുന്നു.
കർണാടകയിലേക്കു വരുന്നവർ  രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരായാലും 72 മണി ക്കൂറിനുള്ളിൽ  കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് 
കർണ്ണാടകയിലെ 
കോവിഡ് യാത്രാ നിയമം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *