August 28, 2026

വിവാഹ വാർഷിക ദിനത്തിൽ രക്തദാനം നിർവ്വഹിച്ച് പ്രമുഖ രക്തദാന പ്രവർത്തനും കുടുംബവും

0
IMG_20220122_182426.jpg
By ന്യൂസ് വയനാട് ബ്യൂറോ
എടവക:എടവക സ്വദേശിയും മാധ്യമ പ്രവർത്തകനുമായ കെ.എം ഷിനോജും ഭാര്യ ജിഷയുമാണ് പതിനഞ്ചാം വിവാഹ വാർഷിക ദിനത്തിൽ രക്തദാനം നൽകിയത്. സി.പി.എം നേതൃത്വം നൽകി വരുന്ന കനിവ് കൂട്ടായമ പ്രവർത്തകരും മൊമന്റോ നൽകി ഷിനോജിനെ ആദരിക്കാൻ ബ്ലഡ്ഡ് ബാങ്കിലെത്തിയിരുന്നു.

ജില്ലയിലെയും പ്രത്യേകിച്ച് മാനന്തവാടിയിലെ പ്രമുഖരക്ത ദാന പ്രവർത്തകനായ കെ.എം ഷിനോജ് വിവാഹ വാർഷിക ദിനത്തിൽ നൽകിയതടക്കം 43-ാമത്തെ രക്തദാനമാണ് ഷിനോജ് നൽകിയത്. വിവാഹ വാർഷിക ദിനത്തിൽ തനിക്കൊപ്പം തന്റെ ഭാര്യയെയും രക്ത ദാനത്തിൽ പങ്കാളിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് പതിനഞ്ചാം വിവാഹ വാർഷിക ദിനത്തിൽ ഷിനോജും ഭാര്യ ജിഷയും വയനാട് മെഡിക്കൽ കോളേജ് ബ്ലഡ്ഡ് ബാങ്കിലെത്തി രക്തം ദാനം ചെയ്തത്. രക്തദാന പ്രവർത്തനത്തിൽ പങ്കാളിയാവുന്നതോടൊപ്പം അവയവ ദാന രംഗത്ത് പ്രവർത്തിക്കുന്ന ജോതിർഗമയയുടെ കോ-ഓഡിനേറ്ററും വേയ്വ്സ് ചാരിറ്റബിൾ സൊസൈറ്റിയുടെ ചെയർമാൻകുടിയാണ് കെ.എം.ഷിനോജ് . രക്തദാനത്തിന് സ്ത്രീകളും മുന്നോട്ട് വരണമെന്ന ലക്ഷ്യത്തോടെയാണ് തന്റെ ജീവിത സഖിയേയും വിവാഹ വാർഷിക ദിനത്തിൽ രക്തദാനത്തിന് പ്രേരിപ്പിച്ചതെന്ന് ഷിനോജ് പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *