April 26, 2024

പി.എ. മുഹമ്മദിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി രാഹുൽ ഗാന്ധി എം.പി

0
Img 20220122 182506.jpg
കൽപ്പറ്റ: മുതിർന്ന സിപിഐ എം നേതാവ് പി.എ മുഹമ്മദിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി രാഹുൽ ഗാന്ധി എം.പി. വയനാട്ടിൽ ജില്ലാ കമ്മിറ്റി രൂപീകരിച്ചതു മുതൽ ജില്ലാ സെക്രട്ടറിയറ്റംഗവും ജില്ലയുടെ രൂപീകരണത്തിന്‌ ശേഷം കാൽനൂറ്റാണ്ടുകാലം ജില്ലാ സെക്രട്ടറിയുമായിരുന്നു പി എ മുഹമ്മദ്‌.
 'പി.എ.യുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. പൊതുസേവനത്തിനായി ജീവിതം സമർപ്പിച്ച അദ്ദേഹം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. വയനാടിന് അദ്ദേഹം നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടും. ഈ പ്രയാസകരമായ സമയത്ത് എന്റെ ചിന്തകളും പ്രാർത്ഥനകളും നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഒപ്പമുണ്ട്'. – പി എ മുഹമ്മദിന്റെ മകൻ നിഷാദ് പി.എം. ന് അയച്ച കത്തിൽ രാഹുൽ ഗാന്ധി എം പി സൂചിപ്പിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *