April 26, 2024

ബിഷപ്പ് ഫ്രാങ്കോക്കെതിരെ പോലീസ് ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ ഒരുങ്ങുന്നു

0
Img 20220122 204252.jpg
കൊച്ചി : ബലാത്സംഗ കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീല്‍ നല്‍കാമെന്ന് പോലീസിനു നിയമോപദേശം ലഭിച്ചതായി അറിയുന്നു.
 ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാമെന്ന നിയമോപദേശം കോട്ടയം ജില്ലാ പോലീസ് മേധാവിക്കു കൈമാറി. കന്യാസ്ത്രീക്കു വേണ്ടി അഭിഭാഷകന്‍ ജോണ്‍ എസ് റാഫും കേസില്‍ അപ്പീല്‍ നല്‍കും.
പരാതിക്കാരിക്ക് അനുകൂലമായ തെളിവുകള്‍ കോടതി വേണ്ടവിധത്തില്‍ പരിശോധിച്ചില്ലെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. 
നിസ്സാര പൊരുത്തക്കേടുകളുടെ പേരിലാണ് പരാതിക്കാരിയുടെ മൊഴിക്കു വിശ്വാസ്യതയില്ലെന്നു കോടതി വിലയിരുത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു.
വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നതില്‍ ഉടന്‍ തന്നെ പ്രോസിക്യൂഷന്‍ തീരുമാനമെടുക്കും.
 കുറവിലങ്ങാട്ടെ മഠത്തില്‍ എത്തി പൊലീസ് ഉദ്യോഗസ്ഥര്‍ പരാതിക്കാരിയുമായി സംസാരിച്ചിട്ടുണ്ട്.
നിയമോപദേശം ലഭിച്ചതിൻ്റെ വെളിച്ചത്തിൽ പോലീസ് നിയമ നടപടികൾക്കൊരുങ്ങുകയാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *