May 17, 2024

അപേക്ഷ ക്ഷണിച്ചു

0
Img 20220127 172313.jpg
കൽപ്പറ്റ : കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ കളിമൺ ഉൽപന്ന നിർമ്മാണം കുലത്തൊഴിലായി സ്ഥീകരിച്ചിട്ടുള്ള വ്യക്തികൾളിൽ നിന്ന് വായ്പക്ക് അപേക്ഷ ക്ഷണിച്ചു. സംരംഭങ്ങൾ ആധുനികവൽക്കരിക്കുന്നതിനും തുടങ്ങുതിനുമായി രണ്ട് ലക്ഷം രൂപ അനുവദിക്കും. 6% പലിശ നിരക്കിൽ 60 മാസകാലാവധിയിൽ തിരിച്ചടക്കണം. വാർഷിക വരുമാനം 3 ലക്ഷത്തിൽ താഴെയുള്ള 18നും 55നും മദ്ധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം ജാമ്യ വ്യവസ്ഥ ബാധകമാണ് . വായ്പാ നിബന്ധനകൾ, അപേക്ഷാ ഫോറം, എന്നിവ www.keralapottery.org വെബ് സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ ഫെബ്രുവരി 10ന് 5 ന് മുമ്പ് മാനേജിംഗ് ഡയറക്ടർ കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ അയ്യങ്കാളി ഭവൻ, രണ്ടാം നില, കനറ നഗർ, കവടിയാർ പി.ഒ തിരുവനന്തപുരം 695003 വിലാസത്തിൽ ലഭിക്കണം.ഫോൺ 0471 2727010,9497690651,9946069136
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *