September 20, 2026

പുസ്തക സമാഹരണം ഉദ്ഘാടനം ചെയ്തു

0
IMG_20220128_110449.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ടഃ വയനാട് ജില്ലയിൽ എല്ലായിടത്തും ഗ്രന്ഥശാലാ സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെപുസ്തക സമാഹരണം ഉദ്ഘാടനം ചെയ്തു. ഈ വർഷം പുതിയ 100 ഗ്രന്ഥശാലകൾ കൂടി ആരംഭിക്കുന്നതിന്റെ ഭാഗമായി  പുതിയ ഗ്രന്ഥശാലകളിലേക്ക് പുസ്തകംസമാഹരിക്കുന്നതിനായുള്ള വെള്ളമുണ്ട പബ്ലിക് ലൈബ്രറിതല ക്യാമ്പയിൻ “പുസ്തക ചലഞ്ചിൽ”പുസ്തകങ്ങൾ സംഭാവന നൽകി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ  സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട പഞ്ചായത്ത് ലൈബ്രറി നേതൃസമിതി പ്രസിഡന്റ് പി.ടി.സുഭാഷ് ഏറ്റുവാങ്ങി.
എം.സുധാകരൻ,എം.നാരായണൻ,വി.കെ.ശ്രീധരൻ,ടി.എം കമർ ലൈല,എം.മോഹന കൃഷ്ണൻ  തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *