May 20, 2024

ഗോത്ര ജനതയുടെ ജലസംരക്ഷണ മാതൃകയുടെ വറ്റാത്ത ഉറവയാണ് കേണികൾ

0
Img 20220128 095825.jpg
റിപ്പോർട്ട് .
ദീപ ഷാജി പുൽപ്പള്ളി.
പുൽപ്പള്ളി: കേണികൾ ഗോത്ര ജനതയുടെ 
ജലസംരക്ഷണത്തിൻ്റെ 
ഉദാത്ത മാതൃകയാണ്. 
 വയനാട്ടിൽ പല ഗോത്ര ഗ്രാമങ്ങളിലും  കേണികൾ 
ഇന്നും ജല നിറവുകളായി 
നിൽക്കുന്നത് കാണാം. 
കേണികളിൽ  ചരിത്രത്തിൽ അടയാളപ്പെടുത്തിയ
കേണികളിൽ  പ്രശസ്തമായത് നൂറ്റാണ്ടുകളുടെ പഴക്കമുള്ള, 
പുൽപ്പള്ളിയിൽ നിന്നും അഞ്ച്  കി.മീ ദൂരെയുള്ള, ചെതലയം റേഞ്ചിൽ പെടുന്ന പാക്കം തിരുമുഖം കുറുമ കോളനിയിലെ  കേണിയാണ്.
 നൂറ്റാണ്ടുകൾ പഴക്കമുള്ള പാക്കത്തെ കേണിയും, ഗോത്ര ജനങ്ങളുടെ ജീവിതവും തമ്മിൽ അഭേദ്യമായ  ബന്ധം 
ഇപ്പോഴും കാണാം. 
 ഗോത്ര സമുദായത്തിൽ  ഒരാൾ ജനിക്കുമ്പോൾ, മുതൽ മരണാനന്തര, കർമ്മ ചടങ്ങ് വരെ കേണിയിലെ ജലത്തെ  
പ്രയോജനപ്പെടുത്തിയാണ് 
നടക്കുക. 
 കൊടും വേനലിലും നിറയെ തെളിനീർ നൽകുന്ന പാക്കത്തെ കേണി നിർമ്മിച്ചിരിക്കുന്നത് വലിയ പ്ലാവിനെ തടി 
തുരന്നുണ്ടാക്കിയ മര 
കുറ്റിയിലാണ്  .
 നൂറു വർഷഷങ്ങളുടെ ഓർമ്മയാണ് ഈ 
കേണിയെ കുറിച്ച് ചരിത്രത്തിന്റെ ഏടുകളിൽ നിന്നും പാക്കം കോളനിക്കാർ  പറയുന്നത്.
 കുറുമ വംശജർ പരമ്പരാഗതമായി സംരക്ഷിക്കുന്ന ഈ 
കേണിയിൽ ഇന്നും കടുത്ത വേനലിലും തെളിനീർ നിറഞ്ഞുനിൽക്കുന്നു.
 കുടിവെള്ളം  കാത്ത് പരിപാലിക്കുക എന്നത്  അമൂല്യമായ പൈതൃക
സംസ്കാരത്തെയാണ് 
അടയാളപ്പെടുത്തുന്നത്.
 വയനാട്ടിലേക്ക് വന്ന കുടിയേറ്റകാരും
 കേണിയുടെ പ്രാധാന്യം 
നിറവോടെ മനസ്സിലാക്കിയിട്ടുണ്ട്.
  കേണിയിലെ ജലത്തിനും പാക്കത്തെ ഗോത്ര സമുദായം ഇന്നും  വളരെ  പ്രാധാന്യം കൽപ്പിക്കുന്നു.
 പാക്കം ഗോത്ര ഗ്രാമത്തിലെ  പ്രഭാതം 
ഉണരുന്നത്  കേണിയിലെ ഒരു കുടം വെള്ളം വീടിന്റെ അകത്തളത്തിലെത്തുമ്പോഴാണ് ,ഇന്നും ഈ സംസ്കാരം കാത്ത് പരിപാലിക്കുന്നു. 
 ഗോത്ര സമൂഹത്തിൽ  വിവാഹം കഴിച്ചെത്തുന്ന നവവധു പിറ്റേന്ന് പുലർകാലത്ത്  ഈ കേണിയിൽ നിന്നും ഒരു കുടം വെള്ളം എടുത്ത് വീടിന്റെ അകത്തളത്തിലെത്തണം   എന്നൊരു ചടങ്ങ് ഇപ്പോഴുമിവർ പരിപാവനമായി കാത്ത് ;
സൂക്ഷിക്കുന്നു. 
  പിന്നീട് ജീവിതാവസാനം വരെയും ഈ ചിട്ട ഇവരുടെ
ജീവിതത്തിലെ  മർമ്മരങ്ങളായി നിലനിർത്തുന്നു.
  വേനൽക്കാലത്ത് ഈ 
കേണിയിൽനിന്ന്  കുടങ്ങളുമായി നിറച്ച് കുന്നു കയറുന്ന ഗ്രാമീണ
ദൃശ്യങ്ങൾ നിർമ്മല  കാഴ്ചകളാണ്.
  കാട്ടാനകൾ ധാരാളമുണ്ടെങ്കിലും ഒരിക്കൽപോലും
കേണികളെ കാട്ടാനകൾ നശിപ്പിച്ചിട്ടില്ല.
 പാക്കം തിരുമുഖം കോളനിക്കാർ 
കേണിയെ  വൃത്തിയും വെടിപ്പുമായി ഇപ്പോഴും സംരക്ഷിച്ചുപോരുകയാണ്. 
 ആവശ്യത്തിനുമാത്രം ജലം മുക്കിയെടുക്കാൻ മുളകൊണ്ടുള്ള കുഴൽ തണ്ടും ഇവർ തന്നെ ഇവിടെ നിർമിച്ചിട്ടുണ്ട്.
 പാദരക്ഷകൾ ധരിക്കാതെയാണ് കേണിയിൽ നിന്നും ഇവർ ജലം ശേഖരിക്കാൻ എത്തുന്നത്. 
അത്രമാത്രം  പ്രാർത്ഥന 
പൂർവ്വമാണ് കേണികളെ 
ഇവർ നമിക്കുന്നത്.
 പാരമ്പര്യ ജലസ്രോതസ്സുകൾ വയനാടൻ ഗ്രാമീണ ജീവിതത്തിൽ നിന്നും വിടവാങ്ങുമ്പോൾ പാക്കം കേണി  പ്രതിരോധിച്ച് നിൽക്കുന്നത്, കാണാൻ ധാരാളം വിനോദസഞ്ചാരികളാണ് ഇവിടെ എത്തിച്ചേരുന്നത്.
 പ്രകൃതി കനിഞ്ഞു നൽകിയ പാക്കത്തെ ഈ നീരുറവ ഗോത്രവർഗ്ഗ ത്തിന്റെ ജല സംസ്കാരത്തിന്റെ ഉദാത്ത മാതൃകയും, ഗോത്ര വർഗ്ഗത്തിന്റെ സൗഭാഗ്യത്തിന്റെ അടയാളമായി
കേണികളിന്നും ജല സംരക്ഷണത്തിൻ്റെ  നാട്ടറിവുകളായി ഇന്നും 
നില നില്ക്കുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *