നവീന കാർഷീകാശയങ്ങൾ സമാഹരിക്കാൻ ആശയസംഗമം
തൃശൂർ:കേരളത്തിന്റെ ഭൂപ്രകൃതിക്കും കൃഷിക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ നവീന കാർഷികയന്ത്രങ്ങൾ വികസിപ്പിക്കുന്നതിൽ പ്രവർത്തിച്ചുവരുന്ന ഉപജ്ഞാതാക്കളുടെയും പുത്തൻ ആശയക്കാരുടെയും ഒരു സമാഗമം മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽ വച്ച് 2022 ഫെബ്രുവരി മാസം സംഘടിപ്പിക്കുന്നു. ഇതോടൊപ്പം തന്നെ ഇവർ വികസിപ്പിച്ചെടുത്ത നൂതന കാർഷിക യന്ത്രങ്ങളുടെ പ്രദർശനവും സംഘടിപ്പിക്കുന്നതാണ്. ഈ സംഗമത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള ഉപജ്ഞാതാക്കൾ, ആശയങ്ങളിൽ പ്രവർത്തിക്കുന്നവർ അവരുടെ മേൽവിലാസവും, കാർഷിക യന്ത്രങ്ങളുടെ പ്രവർത്തന വിവരണവും കാർഷിക യന്ത്ര വത്കരണ മിഷന് spokksasc1@gmail.com എന്ന ഇ-മെയിലിലോ 8281200673 എന്ന മൊബൈൽ വാട്സ്ആപ്പ് നമ്പറിലോ അയക്കേണ്ടതാണ്.





Leave a Reply