മുതിർന്ന മാധ്യമ പ്രവർത്തകനുംമലയാള മനോരമ മുൻ സീനിയർ സ്‌പെഷൽ കറസ്‌പോണ്ടന്റുമായ ഇ.സോമനാഥ്(58) അന്തരിച്ചു
തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകനുംമലയാള മനോരമ മുൻ സീനിയർ സ്‌പെഷൽ കറസ്‌പോണ്ടന്റുമായ ഇ.സോമനാഥ്(58) അന്തരിച്ചു. മസ്‌തിഷ്‌കാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായാിരുന്നു അന്ത്യം. ഭാര്യ: രാധ. മകൾ: ദേവകി. മരുമകൻ: മിഥുൻ.
രാഷ്ട്രീയ വിഷയങ്ങളിലും പരിസ്ഥിതിയെ കുറിച്ചും ശ്രദ്ധേയമായ നിരവധി റിപ്പോർട്ടുകൾ അദ്ദേഹത്തിന്റെതായുണ്ട്. തികഞ്ഞ ലാളിത്യത്തോടെയുളള പെരുമാറ്റം മൂലം ‘സോമേട്ടൻ’ എന്നാണ് മാദ്ധ്യമപ്രവർത്തകർക്കിടയിലും പൊതുസമൂഹത്തിലും ഇ.സോമനാഥ് അറിയപ്പെട്ടിരുന്നത്. മലയാള മനോരമയിൽ ‘ആഴ്ചക്കുറിപ്പുകൾ’ എന്ന പേരിൽ രാഷ്ട്രീയ പംക്തിയിലൂടെ അദ്ദേഹം എഴുതിയ ലേഖനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. സോമനാഥിന്റെ ‘നടുത്തളം’ നിയമസഭാവലോകനങ്ങൾ സൂക്ഷ്മനിരീക്ഷണം കൊണ്ടും മൂർച്ചയേറിയ ആക്ഷേപഹാസ്യശരങ്ങൾ കൊണ്ടും വേറിട്ടുനിന്നു മുപ്പതുവർഷത്തിനിടെ വെറും അഞ്ചു ദിവസം മാത്രമാണ് സോമനാഥ് നിയമസഭാ അവലോകനത്തിനായി സഭയിലെത്താതിരുന്നത്.”





Leave a Reply