May 20, 2024

രാജ്യത്തെ ആദ്യത്തെ അക്കൗണ്ടിംഗ് ഫിനിഷിംഗ് സ്കൂൾ ഫെബ്രുവരിയിൽ പ്രവർത്തനം തുടങ്ങും.

0
Img 20220128 131210.jpg
കോട്ടയം:വിദേശ മാതൃകയിൽ 
 അക്കൗണ്ടിംഗ് രംഗത്ത് ഫിനിഷിംഗ് സ് കൂൾ കേരളത്തിലും പ്രവർത്തനം തുടങ്ങുന്നു. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെ.എസ്. അക്കൗണ്ടിംഗ് കൺസൾട്ടൻസി സർവീസസിന് കീഴിലാണ് ജെ എസ് ഫിനിഷിംഗ് സ്കൂൾ ആരംഭിക്കുന്നത്. അക്കൗണ്ടിംഗ് മേഖലയിൽ 
കോവിഡ് കാലത്ത് പഠനം പൂർത്തിയാക്കിയവരെയും ജോലി നഷ്ടപ്പെട്ടവരെയും ഓൺലൈൻ പ്ലാറ്റ്ഫോമിൽ കൊണ്ടുവന്ന് പ്രൊഫഷണലുകളാക്കി മാറ്റുകയെന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന്  
സാമ്പത്തിക-അക്കൗണ്ടിംഗ് രംഗത്തെ വിദഗ്ധയും ജെ.എസ്. കൺസൾട്ടൻസി മനേജിംഗ് ഡയറക്ടർ ജയശ്രീ വിജയകുമാർ, ഡയറക്ടർ അനു അബ്രാഹം എന്നിവർ കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
എറണാകുളം കളമശ്ശേരിയിലെ ജെ.എസ് കൺസൾട്ടൻസി  
സർവ്വീസസ് കോവിഡ് കാലത്തെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി പരിശീലനം, സാങ്കേതിക സഹായം, പ്ലേസ്മെൻ്റ് തുടങ്ങിയ കാര്യങ്ങൾക്ക് കൂടി അക്കൗണ്ടിങ്ങിനൊപ്പം പ്രാധാന്യം നൽകിയാണ് ഫിനിഷിംഗ് സ്കൂൾ ഒരുക്കിയിട്ടുള്ളത്.   അടുത്ത രണ്ട് മൂന്ന് വർഷത്തിനുള്ളിൽ വിദേശരാജ്യങ്ങളിലടക്കം ബിസിനസ് മേഖലയിൽ വലിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇതിൽ അക്കൗണ്ടിംഗ് മേഖലയിൽ മികച്ച പ്രതിഭകൾക്ക് വലിയ സാധ്യതകളാണ് വരാൻ പോകുന്നത്. ഇത് തിരിച്ചറിഞ്ഞ് അക്കൗണ്ടിംഗ് നൈപുണ്യമുള്ളവർക്ക് വളരെ ചെറിയ കാലം കൊണ്ട് ആഗോള മത്സരം കാഴ്ചവെക്കാൻ അവരെ പ്രാപ്തരാക്കുകയും മുൻനിര പ്രതിഭകളാക്കി മാറ്റുകയും ചെയ്യുക എന്ന ക്രിയാത്മക പ്രക്രിയയാണ് ഫിനിഷിംഗ് സ്കൂൾ.
   അക്കൗണ്ടിംഗ് മേഖലയിൽ പല തരം പ്രൊഫഷണലുകൾ ഉണ്ടങ്കിലും നൂതന അക്കൗണ്ടിംഗ് രീതിയായ ക്രിയേറ്റീവ് അക്കൗണ്ടിംഗിൽ ഇത്തരകാർക്ക് വിദഗ്ധ പരിശീലനവും പ്രൊബേഷൻ സൗകര്യവും ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ജെ.എസ്. അക്കൗണ്ടിംഗ് ഫിനിഷിംഗ് സ്കൂൾ തുടങ്ങുന്നത്. മൂന്ന് മാസത്തെ വിദഗ്ധ പരിശീലനം പൂർത്തിയാക്കുന്നവർക്ക് കാഷ്യർ, അക്കൗണ്ട്സ് അസിസ്റ്റൻ്റ്, അക്കൗണ്ട്സ് മാനേജർ എന്നീ മേഖലകളിൽ പ്ലേസ്മെൻ്റ് സംവിധാനവും ഒരുക്കും. പ്രൊബേഷൻ കാലയളവിൽ അയ്യായിരം രൂപ മുതൽ പതിനായിരം രൂപ വരെ നേടാൻ കഴിയും. . ബി.കോം, എം.കോം കോഴ്സുകൾ പൂർത്തിയാക്കിയവർക്ക് ഫിനിഷിംഗ് സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷിക്കാം. മൂന്ന് മാസത്തെ ഫിനിഷിംഗ്‌ കോഴ്സ് അടുത്ത മാസം ആരംഭിക്കും .കോഴ്സിൽ ചേരുന്ന എല്ലാവർക്കും സ്റ്റൈപ്പൻ്റിന് അർഹതയുണ്ടാകും. ബ്രൂണെ, ഖത്തർ, ദുബായ് എന്നിവിടങ്ങളിലെ വിദേശ 
കമ്പനികളിലടക്കം ജോലി ചെയ്യാനുള്ള അവസരവും ഒരുക്കും. 
ഒരു സംരംഭത്തെ സംബന്ധിച്ച് മൂലധനം, ഉല്പാദനം, മാർക്കറ്റിംഗ്, സെയിൽസ്, പബ്ലിസിറ്റി എന്നിവ പോലെ പരമ പ്രധാനമാണ് അക്കൗണ്ടിംഗ്. കുറ്റമറ്റ രീതിയിൽ നഷ്ടം ഇല്ലാതാക്കാനും ലാഭം വർദ്ധിപ്പിക്കാനും ചെറിയ സംരംഭത്തെപ്പോലും വലിയ കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ നിലവാരത്തിലേക്ക് ഉയർത്താനും സാധിക്കുന്ന വൈദഗ്ധ്യത്തോടു കൂടിയ കണക്ക് കൂട്ടലുകളാണ് ക്രിയേറ്റീവ് അക്കൗണ്ടിംഗ്. 
  ഉല്പന്നത്തിൻ്റെ ഗുണനിലവാരം , വില, സംരംഭത്തിൻ്റെ മറ്റ് പ്രവർത്തനങ്ങൾ ,മുതൽമുടക്ക്, ഉല്പാദന ചിലവ് എന്നിവ പോലെ അക്കൗണ്ടിംഗിനും വലിയ പ്രാധാന്യമുണ്ടന്നും സ്മാർട്ട് അക്കൗണ്ടിംഗ്, ക്രിയേറ്റീവ് അക്കൗണ്ടിംഗ് എന്നിവയിലൂടെ ഒരു സ്ഥാപനത്തിൻ്റെയോ സംരംഭത്തിൻ്റെയോ പാഴ് ചിലവുകൾ ഒഴിവാക്കി ലാഭം വർദ്ധിപ്പിക്കാമെന്നും ഇവർ പറഞ്ഞു.
ജയശ്രീയോടൊപ്പം
നിരവധി കമ്പനികൾക്ക് ബിസിനസ് പ്ലാൻ, ബഡ്ജറ്റ് എന്നിവ തയ്യാറാക്കി നൽകുന്ന ചാർട്ടേഡ് അക്കൗണ്ടൻ്റ് അനു എബ്രാഹിമിൻ്റെ നേതൃത്വവും ഫിനിഷിംഗ് സ്കൂളിനുണ്ടാകും. 
 അക്കൗണ്ടിംഗ് കൈകാര്യം ചെയ്യുന്നതിലുപരി സംരംഭകൻ്റെ ഒരു ബിസിനസ് പാർട്ണറെ പോലെയാണ് അക്കൗണ്ടൻ്റ് പ്രവർത്തിക്കേണ്ടത്. 
 അക്കൗണ്ടിംഗ് സേവനത്തിനപ്പുറം പരിശീലനവും കാലാനുസൃതമായ സങ്കേതിക സഹായവും നൽകുന്നുവെന്നതിനാൽ അക്കൗണ്ടിംഗ് രംഗത്ത് തൊഴിൽ ദാതാക്കൾക്കും തൊഴിലന്വേഷകർക്കും കോവിഡ് കാലത്ത് ആശ്രയമാകുകയെന്നതും ലക്ഷ്യമാണ്.   
വിദേശ വ്യാപാരം ലക്ഷ്യം വെക്കുന്ന സംരംഭകർക്ക് വേണ്ടി ഫോറിൻ ട്രേഡ് കൺസൾട്ടൻസി, കൂടുതൽ സേവനങ്ങൾ ആവശ്യമുള്ളവർക്കായി ഔട്ട്സോഴ്സിംഗ്, നവാഗത സംരംഭകർക്കായി സ്റ്റാർട്ടപ് കൺസൾട്ടൻസി, എന്നീ സേവനങ്ങളും 2014 മുതൽ ജെ.എസ്. കൺസൾട്ടൻസി സർവ്വീസസ് എൽ.എൽ.പി. എന്ന സ്ഥാപനം നൽകി വരുന്നുണ്ട്. വിവിധ മേഖലകളിലുള്ള സംരംഭകരുടെയും പ്രൊഫഷണുകളുടെയും ആവശ്യം പരിഗണിച്ചും ഈ രംഗത്തെ ഉദ്യോഗാർത്ഥികളെ ലോകോത്തര നിലവാര വാരത്തിൽ വളർത്തുക എന്ന ലക്ഷ്യത്തോടെയുമാണ് ഇന്ത്യയിൽ ആദ്യമായി ജെ.എസ്. അക്കൗണ്ടിംഗ് ഫിനിഷിംഗ് സ്കൂൾ ആരംഭിക്കുന്നത്.  
ഈ രംഗത്തെ നിരവധി പ്രൊഫഷണലുകളുടെയും വിദഗ്ധരുടെയും നേതൃത്വമാണ് ഫിനിഷിംഗ് സ്കൂളിന് പിന്നിലുള്ളത്.  
കൃത്യമായ വിശകലന പഠനം, മാനേജ്മെൻ്റ് സമ്പ്രദായം, വെർച്ച്വൽ സി.എഫ്.ഒ., ഭാവി ബിസിനസ് പ്ലാനുകൾ, ആസൂത്രണം എന്നിവയിലൂടെ നഷ്ടം ഇല്ലാതാക്കി മികച്ച കണക്ക് കൂട്ടലുകളോടെ ലാഭം വർദ്ധിപ്പിക്കുന്ന രീതിയാണ് ക്രിയേറ്റീവ് അക്കൗണ്ടിംഗ്. വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങൾ സ്മാർട്ട് അക്കൗണ്ടിംഗിനൊപ്പം ഇപ്പോൾ ക്രിയേറ്റീവ് അക്കൗണ്ടിംഗാണ് നടപ്പിലാക്കി വരുന്നതെന്ന് മാനേജിംഗ് ഡയറക്ടറും ചീഫ് കൺസൾട്ടൻ്റുമായ ജയശ്രീ വിജയകുമാർ, ഡയറക്ടർ 
 അനു അബ്രാഹം, സി.വി.ഷിബു, എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
വിശദ വിവരങ്ങൾക്ക്:8590312895,
8111848011. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *