April 28, 2024

അധ്യാപികക്കും മകനുമെതിരെ പോലീസ് അതിക്രമം : എ.കെ.എസ്.ടി.യു. പ്രതിഷേധിച്ചു

0
Img 20220130 202929.jpg
കൽപ്പറ്റ : മീനങ്ങാടി ഹൈസ്കൂൾ അധ്യാപികക്കും മകനുമെതിരെയുണ്ടായ മീനങ്ങാടി പോലീസിന്റെ അതിക്രമത്തിൽ ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ, വയനാട് ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കോവിഡ് ചെക്കപ്പിനായി മകന്റെ കൂടെ മീനങ്ങാടി ആരോഗ്യ മെഡിക്കൽ ലബോറട്ടറിയിലേക്ക് പോകുന്നതിനിടെയാണ് ലോക്ഡൗൺ നിയന്ത്രണങ്ങളുടെ പേരിൽ പോലീസിന്റെ അസഭ്യവർഷവും കൈയ്യേറ്റവും നേരിടേണ്ടി വന്നത്. ഭർത്താവ് കോവിഡ് പോസിറ്റീവ് ആയി വീടിലുണ്ടെന്നും തനിക്ക് ലക്ഷണങ്ങളുള്ളതിനാൽ ടെസ്റ്റിന് പോകുകയാണെന്നുമുള്ള, യാത്രയുടെ ഉദ്ദേശ്യശുദ്ധി കൃത്യമായി ബോദ്ധ്യപ്പെടുത്തിയെങ്കിലും ഒരു എസ്.ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ട് അധ്യാപികയ്ക്കെതിരെ അസഭ്യവർഷം നടത്തുകയും മകന്റെ കയ്യിൽ നിന്നും കാറിന്റെ താക്കോൽ പിടിച്ചു വാങ്ങി കയ്യേറ്റം ചെയ്യുകയും മൊബൈൽ ഫോൺ നശിപ്പിക്കുകയും ചെയ്തത്. സേനക്കു തന്നെ അപമാനകരമായ പോലീസ് ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എ.കെ.എസ്.ടി.യു. വയനാട് ജില്ലാ സെക്രട്ടറി ശ്രീജിത്ത് വാകേരി ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *