newswayanad-copy52.jpg

അനിയന്ത്രിത പെട്രോൾ- ഡീസൽ വില പാചകവാതക വർധനയ്ക്കെതിരെ പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി


AdAd
മാനന്തവാടി വിലക്കയറ്റം കൊണ്ടും, തുടർന്ന് വരുന്ന കോവിഡ് മഹാമാരിയിലും ദുരിതത്തിലായ ജനതയെ കൂടുതൽ കഷ്ടപ്പാടിലേക്ക് നയിക്കും വിധം പെട്രോളിയം ഉല്പന്നങ്ങൾ പാചകവാതകംe മരുന്നുകൾ രാസവളങ്ങൾ തുടങ്ങിയവക്കെല്ലാം അനുദിനം വില വർധിപ്പിക്കുന്ന കേന്ദ്രe സർക്കാർ ഒരുപറ്റം കോർപ്പറേറ്റ് മുതലാ ളിമാർക്ക് ഒത്താശ ചെയ്യുകയാണ് ചെയ്യുന്നതെന്ന് കേരള കോൺഗ്രസ് എം ജില്ല പ്രസിഡന്റ് കെ ജെ ദേവസ്യ ആരോപിച്ചു. ഒരു കാലത്ത് , തങ്ങൾ അധികാരത്തിൽ വന്നാൽ വില ഒരിക്കലും വർധിപ്പിക്കില്ലന്ന് പറഞ്ഞ മോദിയും കുട്ടരും വില കൂട്ടാൻ മാത്രമുള്ള ഭരണക്കാരായി മാറിയിരിക്കുകയാണ് ഈ ദു:സ്ഥിതി വച്ച് പൊറുപ്പിച്ചു കൂടാ കർഷക യൂണിയൻ  മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എൻ യു ജോൺ അധ്യക്ഷത വഹിച്ചു. ടി സ് ജോർജ് , സി.പി ലൂക്കോസ്, റെജി ഓലിക്കരോട്ട് , സണ്ണി ജോർജ് പി ജെ ജോസഫ് കെ. സ് ഫിലിപ്പ് ജോണി വാഴപ്പാ കുടി, ഷൈനി ജോർജ് എന്നിവർ സംസാരിച്ചു.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.