September 20, 2026

ബിസിനസുകാരനായ യുവാവിനെ കാണാനില്ലന്ന് പരാതി

0
newswayanad-copy47.jpg
By ന്യൂസ് വയനാട് ബ്യൂറോ
കണ്ണൂർ: ഇന്റീരിയർ ഡക്കറേഷൻ ബിസിനസ് ചെയ്യുന്ന പാപ്പിനിശ്ശേരി സ്വദേശിയായ യുവാവിനെ കാണ്മാനില്ല. പി.ടി.പി.അബ്ദുള്ള താസിയെ ആണ് കാണാതായിരിക്കുന്നത്. മാർച്ച് 31 മുതലാണ് കാണാതായതെന്ന് ബന്ധുക്കൾ വളപട്ടണം പോലീസിൽ പരാതിപ്പെട്ടു. കണ്ണൂർ കേന്ദ്രമായി ഇന്റീരിയർ ബസിനസ് ചെയ്യുന്ന ഇദ്ദേഹം ജോലി ആവശ്യാർഥം വയനാട്ടിലേക്ക് പോയതാണ്. യാത്രക്കിടയിൽ തകരാറിലായ കാർ വർക്ക്ഷോപ്പിലേക്ക് മാറ്റിയ ശേഷം ബസിലായിരുന്നു യാത്രയെന്നും പിന്നീട് യാതൊരു വിവരവുമില്ലെന്നും പറയുന്നു. ഇദ്ദേഹത്തെ കണ്ടുമുട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 9995106779, 9746662666 എന്ന നമ്പറുകളിൽ ഏതിലെങ്കിലോ അറിയിക്കാൻ താൽപര്യം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *