GridArt_20220422_2059255122.jpg

പ്ലസ് വണ്‍ പരീക്ഷ മാറ്റിവച്ചു; ജൂണ്‍ 13 മുതല്‍ 30 വരെ നടത്തും

തിരുവനന്തപുരം : സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പ്രകാരം ജൂണ്‍ 13 മുതല്‍ 30 വരെ പരീക്ഷ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പ്ലസ് വണ്‍, വിഎച്ച്എസ്ഇ പരീക്ഷ ജൂണ്‍ രണ്ട് മുതല്‍ 18 വരെ നടത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ജൂണ്‍ രണ്ട് മുതല്‍ ഏഴ് വരെ പ്ലസ്…

GridArt_20220422_1850223032.jpg

ക്ഷീരമേഖലയിലെ ഉത്പാദന ചെലവ് കുറയ്ക്കും: മന്ത്രി ജെ.ചിഞ്ചുറാണി

വെള്ളമുണ്ട : ക്ഷീരമേഖലയിലെ ഉത്പാദന ചെലവ് ഗണ്യമായി കുറയ്ക്കാനും മൃഗ സംരക്ഷണം കൂടുതല്‍ ആദായകരമാക്കാമുള്ള പദ്ധതികള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്ന് ക്ഷീര മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. ക്ഷീരവികസന വകുപ്പുമായി സഹകരിച്ച് വെള്ളമുണ്ട ക്ഷീരോല്‍പ്പാദക സഹകരണ സംഘം നിര്‍മ്മിച്ച ഫെസിലിറ്റേഷന്‍ കം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ആലഞ്ചേരിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ക്ഷീരമേഖലയിലേക്ക് കൂടുതല്‍…

IMG_20220422_165538.jpg

ഒരുമയുടെ ഒറ്റക്യാന്‍വാസ്; ചിത്രമെഴുതാന്‍ മന്ത്രിയുമെത്തി

ബത്തേരി : വയനാടന്‍ സമതലങ്ങളിലെ ദൃശ്യചാരുതകളെ കോര്‍ത്തിണക്കി ഒരുമയുടെ ഒറ്റക്യാന്‍വാസ് ചിത്രരചന വേറിട്ടതായി. എന്റെ കേരളം, എന്റെ അഭിമാനം മെഗാ എക്‌സിബിഷന്റെ മുന്നോടിയായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ബത്തേരി കമ്മ്യൂണിറ്റി ഹാള്‍ പരിസരത്ത് നടത്തിയ ചിത്ര രചനയില്‍ മൃഗസംരക്ഷണ- ക്ഷീരവികസനവകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണിയും പങ്കുചേര്‍ന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍…

IMG_20220411_160209.jpg

കേരള തീരത്ത് ക്രൂയിസ് പദ്ധതിക്ക് വേദിയൊരുക്കി നോര്‍ക്ക റൂട്ട്സ്

തിരുവനന്തപുരം : പ്രവാസി നിക്ഷേപകരുടെ സഹകരണത്തോടെ കേരളതീരത്ത് യാത്രാ-ടൂറിസം കപ്പല്‍ സര്‍വീസിന് നോര്‍ക്ക പദ്ധതി. സംസ്ഥാനത്തെ തുറമുഖങ്ങളെ ബന്ധപ്പെടുത്തിക്കൊണ്ട് ലക്ഷദ്വീപ്, ഗോവ തുടങ്ങിയവിടങ്ങളിലേക്കുള്ള ക്രൂയിസ് സര്‍വീസിന്റെയും ചരക്കു ഗതാഗതത്തിന്റെയും സാധ്യതകള്‍ ആരായുന്നതിന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്റെ അധ്യക്ഷതയില്‍ ബന്ധപ്പെട്ട മേഖലയിലെ വിദഗ്ദ്ധരുടെ യോഗം തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ ചേര്‍ന്നു. കേരള മാരിടൈം…

IMG_20220422_152220.jpg

ജില്ലയിലെ ആദ്യത്തെ കിടാരി പാര്‍ക്ക് മന്ത്രി നാടിന് സമര്‍പ്പിച്ചു

പുൽപ്പള്ളി : വയനാട് ജില്ലയിലെ ആദ്യത്തെ കിടാരി പാര്‍ക്ക് പുല്‍പ്പള്ളി ആനപ്പാറയില്‍ ക്ഷീര വികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നാടിന് സമര്‍പ്പിച്ചു. ക്ഷീരോത്പാദന മേഖലയ്ക്ക് മുതല്‍ക്കൂട്ടായി ക്ഷീരവികസന വകുപ്പ് ജില്ലയ്ക്ക് അനുവദിച്ച ഏക കിടാരി പാര്‍ക്ക് പുല്‍പ്പള്ളി ക്ഷീരോല്‍പാദന സഹകരണ സംഘത്തിലാണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ക്ഷീരോത്പാദന രംഗത്തെ മുന്നോട്ട് നയിക്കാന്‍ കിടാരി പാര്‍ക്ക് സഹായിക്കുമെന്നും കൂടുതല്‍…

IMG_20220422_151823.jpg

അപ്ലൈഡ് കെമിസ്ട്രിയിൽ ലെറ്റ്സിക്ക് ഡോക്ടറേറ്റ്

മാനന്തവാടി: വയനാട് ഗവ.എൻജിനിയറിങ് കോളേജിലെ താത്കാലിക അധ്യാപിക ലെറ്റ്സി വി.തെരേസക്ക് കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയില്‍ നിന്ന് അപ്ലൈഡ് കെമിസ്ട്രിയിൽ   ഡോക്ടറേറ്റ് ലഭിച്ചു. മാനന്തവാടി സെയ്ന്റ് ജോസഫ്‌സ് ടി.ടി.ഐ. റിട്ട. പ്രിന്‍സിപ്പൽ എം. സി. വിന്‍സെന്റിന്റെയും കല്ലോടി സെയ്ന്റ് ജോസഫ്‌സ് ഹയര്‍ സെക്കൻഡറി സ്കൂൾ റിട്ട. പ്രഥമാധ്യാപിക എം.സി. ഡോളിയുടെയും മകളാണ്. ഭര്‍ത്താവ്: ജിജോ തുണ്ടിയില്‍.

IMG_20220422_151307.jpg

ഇന്ധന വിലവർധന: കേന്ദ്ര നയത്തിനെതിരെ പനമരത്ത് എൽ.ഡി.എഫ്. പ്രതിഷേധം

പനമരം : പെട്രോൾ ഡീസൽ പാചക വാതക വില വർധവിനെതിരെ എൽ ഡി എഫ് പനമരം ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ പനമരത്ത് പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി. സമരം എൻ സി പി ജില്ലാ പ്രസിഡണ്ട് ഷാജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ആലി തിരുവാൾ അദ്ധ്യക്ഷതവഹിച്ചു. സി.പി.ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ…

IMG_20220422_141708.jpg

20 ഓളം കുടുംബങ്ങൾക്ക് കുടിവെള്ള സൗകര്യമൊരുക്കി സൗദി പ്രവാസികൾ

മാനന്തവാടി: മാനന്തവാടി മുൻസിപ്പാലിറ്റിയിലെ ആറാം  വാർഡിൽ കോട്ടക്കുന്നിലെ 20 കുടുംബങ്ങൾക്ക് കുടിവെള്ള സൗകര്യമൊരുക്കി സൗദി പ്രവാസി കൂട്ടായ്മ. വേനൽ കാലത്ത് കിണറുകൾ വറ്റുന്നതോടെ പ്രയാസത്തിലായ കുടുംബങ്ങൾക്കാണ് സൗദി പ്രവാസികൾ കുഴൽ കിണർ നിർമ്മിച്ച് നൽകിയത്. ഇതിനായി രണ്ട്  ലക്ഷത്തോളം രൂപയാണ് ചെലവ് വന്നത്.  പ്രവാസിയായ പി വി നാസറിന്റെ നേതൃത്വത്തിലാണ് ഇതിനായി പ്രവർത്തനങ്ങൾ നടത്തിയത്.  കുഴൽക്കിണറിൽ…

IMG_20220422_113040.jpg

പ്രഥമ ചക്ക മഹോത്സവം നടന്ന ഗ്രാമത്തിൽ നിന്നും ചക്ക വിഭവങ്ങളിൽ പ്രാവീണ്യം നേടി ദമ്പതികൾ

റിപ്പോർട്ട്‌ : ദീപാ ഷാജി പുൽപ്പള്ളി… തൃക്കൈപ്പറ്റ: 2006 ലെ പ്രഥമ ചക്ക മഹോത്സവം നടന്ന  വയനാട്ടിലെ തൃക്കൈപ്പറ്റ  ഗ്രാമത്തിലെ ചക്ക രുചി പെരുമയിൽ പങ്ക് ചേർന്ന്  ഗ്രാമത്തിലെ ദമ്പതികൾ . ചക്കയിൽ നിരവധി സ്വാദൂറും വിഭവങ്ങളൊ രുക്കി ശ്രദ്ദേയരാകുകയാണ്  ഗ്രാമത്തിലെ ദമ്പതികളായ മനോജും – ഷൈലജയും.തൃശൂർ  മുളങ്കുന്നത്ത് കാവിൽ നിന്നും കുടിയേറ്റ മേഖലയായ വയനാട്…

IMG_20220422_104500.jpg

വനത്തിൽ നിന്ന് പാറക്കല്ല് പതിച്ച് മരണപ്പെട്ട അഭിനവിൻ്റെ വീട് സന്ദർശിച്ചു

താമരശ്ശേരി : വയനാട് ചുരത്തിലെ ആറാം  വളവിൽ വനത്തിൽ നിന്ന് പാറക്കല്ല് ഓടിക്കൊണ്ടിരിക്കുന്ന ബെക്കിൽ പതിച്ച് മരണപ്പെട്ട മലപ്പുറം വണ്ടൂർ സ്വദേശി അഭിനവിൻ്റെ വീട് അടിവാരം വയനാട് ചുരം സംരക്ഷണ സമിതി ഭാരവാഹികൾ സന്ദർശിച്ചു – ചുരത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി സംഭവിച്ച ഈ പ്രകൃതിദുരന്തത്തിൽ ഒരാൾ മരണപ്പെടുകയും കൂടെയുള്ളയാൾക്ക് ഗുരുതരമായ പരിക്ക് പറ്റുകയും ചെയ്തിരുന്നു. സമിതി…