GridArt_20220413_1801475202.jpg

ജില്ലാ വികസന കമ്മീഷണര്‍ ജി. പ്രിയങ്കയ്ക്ക് യാത്രയയപ്പ് നല്‍കി

കൽപ്പറ്റ : വയനാട് ജില്ലാ വികസന കമ്മീഷണര്‍ ജി. പ്രിയങ്കയ്ക്ക് സംസ്ഥാന വനിതാ-ശിശു വികസന വകുപ്പ് ഡയറക്ടറായി നിയമനം. 2021 ജൂലൈ 12 നാണ് വയനാടിന്റെ ആദ്യ ജില്ലാ വികസന കമ്മീഷണറായി പ്രിയങ്ക ചുമതലയേറ്റത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച വയനാട് പാക്കേജിന്റെ സ്പെഷല്‍ ഓഫീസറുടെ അധിക ചുമതല കൂടി പ്രിയങ്ക വഹിച്ചിരുന്നു. 2017 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്.…

IMG_20220413_175434.jpg

കല്‍പ്പറ്റ നഗരസഭ ഇഫ്താര്‍ സ്‌നേഹ സംഗമം നടത്തി

 കൽപ്പറ്റ : കല്‍പ്പറ്റ നഗരസഭയുടെ ഇഫ്താര്‍ സ്‌നേഹ സംഗമം വിരുന്ന് വളരെ വിപുലമായ രീതിയില്‍ പ്രമുഖ രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക ഉദ്യോഗസ്ഥന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് കല്‍പ്പറ്റ നഗരസഭയില്‍ വെച്ച് നടത്തപ്പെട്ടു. ചടങ്ങില്‍ പ്രമുഖ അന്തര്‍ദേശീയ പരിശീലകനും എഡ്യൂക്കേഷണല്‍ ആക്റ്റീവിസ്റ്റുമായ റാഷിദ് ഗസ്സാലിയുടെ റമദാന്‍ സന്ദേശവും ഉണ്ടായിരുന്നു. ചടങ്ങില്‍ അബൂസലീം (സിനിമ ആക്ടര്‍), സുനില്‍കുമാര്‍ ഡിവൈഎസ്പി, നഗരസഭാ സ്ഥിരംസമിതി…

GridArt_20220414_1735571452.jpg

കാര്‍ഷിക സംസ്‌കൃതിയെ ഉണര്‍ത്തി വിത്തുത്സവം

മാനന്തവാടി : സംസ്ഥാന സര്‍ക്കാരിന്റെ റീബില്‍ഡ്കരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് നടപ്പിലാക്കുന്ന കാര്‍ഷിക ജൈവവൈവിധ്യ സംരക്ഷണ പദ്ധതിയുടെ ഭാഗമായ വിത്തുത്സവം ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തനത് കാര്‍ഷിക ഇനങ്ങളുടെ സംരക്ഷകരായ കര്‍ഷകരെ ആദരിക്കല്‍, സാമ്പത്തിക സഹായ പ്രഖ്യാപനം, വിത്ത് കൈ മാറ്റം, കാര്‍ഷിക ജൈവവൈവിധ്യ സെമിനാര്‍, തനത് വിത്തുകളുടെ…

IMG_20220413_162056.jpg

സൗഹൃദത്തിന്റെ വിരുന്നൊരുക്കി ഇഫ്ത്വാർ സംഗമം

സുൽത്താൻ ബത്തേരി: ജമാഅത്തെ ഇസ്‌ലാമി വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്ത്വാർ സംഗമം മത രാഷ്ട്രീയ സാമൂഹിക രംഗത്തെ വ്യക്തിത്വങ്ങൾ പങ്കെടുത്ത സൗഹൃദത്തിന്റെ വിരുന്നായി മാറി. ഐ.സി.ബാലകൃഷ്ണൻ എം.എൽ എ ഇഫ്ത്വാർ സംഗമം ഉദ്ഘാടനം ചെയ്തു. വർത്തമാന കാല സാഹചര്യത്തിൽ ഓരോ ചടങ്ങുകളും ആഘോഷങ്ങളും മനുഷ്യ സൗഹാർദത്തെ  ശക്തിപ്പെടുത്താനുതകുന്നത് കൂടിയാകണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സാമൂഹികാവസ്ഥ…

IMG_20220413_130712.jpg

“വെയിൽ പൂക്കുന്ന ചില്ലകൾ “കവിതാ സമാഹാരം പുസ്തക പ്രകാശനം നടത്തി

പടിഞ്ഞാറത്തറ : പ്രസര ലൈബ്രറിയുടെ നേതൃത്വത്തിൽ  രഞ്ജിനി ഷമേജ് എഴുതിയ “വെയിൽ പൂക്കുന്ന ചില്ലകൾ “കവിതാ സമാഹാരം പുസ്തക പ്രകാശനം കവി, പവിത്രൻ തീക്കുനി നിർവ്വഹിച്ചു.എം. പി. ചെറിയാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.എം. ദേവകുമാർ പുസ്തകം ഏറ്റുവാങ്ങി.മുസ്തഫ ദ്വാരക പുസ്തക പരിചയം നടത്തി.ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. കെ. സുധീർ, വൈത്തിരി താലൂക്ക് സെക്രട്ടറി…

IMG_20220413_122901.jpg

മോഷ്ട്ടാവിനെ പിടികൂടി

പടിഞ്ഞാറത്തറ : ആളില്ലാത്ത വീട്ടിൽ ഓടിളക്കി കയറി രണ്ടര പവൻ സ്വർണവും 20000 രൂപയും 150 ഡോളറും മോഷ്ടിച്ച പ്രതിയെ പൊലീസ് പിടികൂടി. പടിഞ്ഞാറത്തറ അരംമ്പറ്റകുന്ന് തിരുഹൃദയ മന്ദിരം എന്ന  വീട്ടിൽ നിന്നും ഇക്കഴിഞ്ഞ മൂന്നാം തീയതിയാണ് മോഷണം നടന്നത്. മോഷണ പ്രതിയായ അരംമ്പറ്റകുന്ന് സ്വദേശി പനവ്വത്തിൽ വീട്ടിൽ ജസ്റ്റിൻ കുര്യാക്കോസിനെയാണ് പടിഞ്ഞാറത്തറ പോലീസ് ഇൻസ്പെക്ടർ…

IMG_20220413_103526.jpg

ഭാർഗ്ഗവി ശിവരാമൻ(93) നിര്യാതയായി

മാനന്തവാടി: തവിഞ്ഞാൽ കഴുക്കോട്ടൂർ കൂറ്റംപ്ലാക്കൽ പരേതനായ ശിവരാമൻ്റെ ഭാര്യ ഭാർഗ്ഗവി (93) നിര്യാതയായി.  മക്കൾ: കൗസല്യ, രവീന്ദ്രൻ (ലൈവ് സ്റ്റോക്ക് ഫാർമേഴ്സ് അസോസിയേഷൻ സ്റ്റേറ്റ് വൈസ് പ്രസിഡണ്ട്)  തങ്കമണി, പരേതയായ അമ്മിണി, രാജമ്മ.മരുമക്കൾ:. ഗിരിജ, , നാരായണൻ, മണിലാൽ,. ശ്രീരാമൻ,പരേതനായ ശിവരാമൻ.സംസ്കാരം ഇന്ന് (ബുധൻ) വൈകുന്നേരം മൂന്ന് മണിക്ക് വീട്ടുവളപ്പിൽ.

IMG_20220413_103234.jpg

മാതൃകാ കർഷകനായ അഡ്വ : പി. യു ജോയി

പുൽപ്പള്ളി : പുൽപ്പള്ളി, ചെറ്റപ്പാലത്ത് പുത്തൻപുരയിൽ ജോയി പി. യു ഒരു വകീൽ ആണ്. എന്നാൽ കൃഷിയെ സ്നേഹിക്കുന്ന ജോയ് നല്ലൊരു മാതൃകാ കർഷകൻ കൂടിയാണ്. മുള്ളൻകൊല്ലി 11- ആം വാർഡ് ചെറ്റപ്പാലത്തുള്ള തന്റെ കൃഷിയിടത്തിൽ തണ്ണി മത്തൻ നട്ട് നൂറു മേനി വിളവ് കൊയ് തിരിക്കുകയാണ് ജോയി ഇന്ന് . റബർ, കാപ്പി, കുരുമുളക്,…

IMG_20220413_102541.jpg

അറുപത് വയസ്സ് കഴിഞ്ഞ പ്രവാസികൾക്ക് ഉപാധിരഹിത പെൻഷൻ നൽകണം: കേരള പ്രവാസി സംഘം

അമ്പലവയൽ: അറുപത് വയസ്സ് കഴിഞ്ഞ പ്രവാസികൾക്ക് ഉപാധിരഹിത പെൻഷൻ നൽകണമെന്ന് കേരള പ്രവാസി സംഘം ബത്തേരി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. പ്രവാസി പുനരധിവാസ പദ്ധതി ധനസഹായം നൽകുന്നതിൽ വിമുഖത കാണിക്കുന്ന ധനകാര്യ സ്ഥാപനങ്ങളുടെ നിസ്സഹകരണം അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സുൽത്താൻ ബത്തേരിയിൽ ഗവ. കോളേജ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സുൽത്താൻ ബത്തേരി ഏരിയ…

IMG_20220413_102145.jpg

മല്ലികപ്പാറ ആദിവാസി ഭൂമി പ്രശ്നം ഉടൻ പരിഹരിക്കണം

   തിരുനെല്ലി : കൽപ്പറ്റ തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ മല്ലികപ്പാറ കോളനി വാസികളുടെ പുനരധിവാസ പ്രശ്നം ഉടൻ പരി ഹരിക്കണമെന്ന് മനുഷ്യവകാശ' കൂട്ടായ്മ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.നുറ്റാണ്ടിലേറെ കാലം താമസിച്ചിരുന്ന കിടപ്പാടം വിട്ടിറങ്ങാൻ നിർബന്ധിതരായവർ പത്ത് വർഷത്തിലേറെയായി അധികൃതരുടെ അവഗണന നേരിട്ട് ഗുരുതരമായ ജീവൽ പ്രതിസന്ധിയിലാണ് ഇപ്പോൾ എത്തിനിൽക്കുന്നത് ഭരണഘടനാപരമായി ഏറെ സംരക്ഷിക്കപ്പെടേണ്ട പ്രാക്തനവർ ഗതത്തിലെ…