മാനന്തവാടി: വയനാട്ടില്‍ യുവകര്ഷകന് ജീവനൊടുക്കി. തിരുനെല്ലി കോട്ടിയൂരിലെ കെ.വി.രാജേഷാണ്(35)മരിച്ചത്. ചൊവ്വാഴ്ച രാത്രി വീട്ടില്‍നിന്നു പോയ രാജേഷിനെ ബുധനാഴ്ച രാവിലെ കോട്ടിയൂര്‍ ബസ് സ്റ്റോപ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൃഷിനാശത്തിലും കടങ്ങള്‍ വീട്ടാന്‍ മാര്ഗമില്ലാത്തതിലും മനംനൊന്താണ് ആത്മഹത്യയെന്നു കുടുംബാംഗങ്ങള്‍ പറഞ്ഞു. രാജേഷിനു ബാങ്കുകളില്‍ രണ്ടു ലക്ഷത്തോളം രൂപ ബാധ്യതയുണ്ട്. വ്യക്തിഗത വായ്പകളും വീട്ടാനുണ്ട്. കേരള ബാങ്കില്‍നിന്നു ആധാരം…
