IMG_20220412_212512.jpg

വയനാട് ചുരത്തിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

അടിവാരം : ചുരത്തിലെ രണ്ടാം വളവിന് താഴെ ഭാഗത്തായി വൈകുന്നേരം അഞ്ച് മണിയോടെയാണ് വയനാട് ഭാഗത്തേയ്ക്ക് പോകുന്ന ടവേര കാറും ചുരം ഇറങ്ങി വരികയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ യാത്രക്കാർക്കും തന്നെ പരിക്കുകളില്ല. അപകടത്തെ തുടർന്ന് 15 മിനുട്ടോളം ഗതാഗത തടസ്സം നേരിട്ടിരുന്നു.

IMG_20220412_212228.jpg

ഇടിമിന്നലേറ്റ് ആടുകള്‍ ചത്തു.

എടവക: എടവകയില്‍ ഇന്നുണ്ടായ ശക്തമായ ഇടിമിന്നലില്‍ ആടുകള്‍ ചത്തു. എടവക കല്ലോടി നാക്കുഴിക്കാട്ട് ബിജു ആന്റണിയുടെ രണ്ട് ആടുകളാണ് ചത്തത്. ആട്ടിന്‍ കൂട്ടില്‍ കെട്ടിയിരുന്ന മൂന്ന് വയസ്സ് പ്രായമായ ആടും ഒരു മാസം പ്രായമായ ആട്ടിന്‍കുട്ടിയുമാണ് ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ ഉണ്ടായ ഇടിമിന്നലില്‍ ചത്തത്.

IMG_20220412_192521.jpg

വയനാട് പ്രസ് ക്ലബിന്റെ ആദരവും അനുമോദനവും

കല്‍പ്പറ്റ : മാധ്യമ ജീവിതത്തില്‍ 30 വര്‍ഷങ്ങള്‍ പിന്നിട്ട വയനാട് പ്രസ് ക്ലബിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ ടി.എം ജെയിംസ്, ഒ.ടി അബ്ദുല്‍ അസീസ്, പി.എം കൃഷ്ണകുമാര്‍ എന്നിവരെ ആദരിക്കലും സംസ്ഥാന മാധ്യമ അവാര്‍ഡുകള്‍ നേടിയവര്‍ക്കുള്ള അനുമോദന ചടങ്ങും നടത്തി. പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. സത്യസന്ധമായ മാധ്യമ വാര്‍ത്തകളാണ്…

IMG_20220412_184059.jpg

എന്‍ സി പി ജില്ലാ നേതൃയോഗം നടത്തി

കൽപ്പറ്റ  : എന്‍ സി പി വയനാട് ജില്ലാ നേതൃയോഗം നടന്നു. സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും കമ്മിറ്റികള്‍ പുന:സംഘടിപ്പിക്കുന്നതിനും എല്ലാ മണ്ഡലം തലങ്ങളിലും കേന്ദ്ര ഗവണ്മെന്റിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ സമരങ്ങള്‍ സംഘടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയെയും ഇടതു പക്ഷ ജനാധിപത്യ മുന്നണിയെയും ജില്ലാ തലത്തില്‍ ശക്തിപ്പെടുത്തുന്നതിന്…

IMG_20220412_181246.jpg

മുച്ചക്ര വാഹന വിതരണം

മാനന്തവാടി : മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണത്തിന്റെ ഭാഗമായി നടപ്പിലാക്കിയ മുചക്ര വാഹന വിതരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാര്‍ നിര്‍വഹിച്ചു.  ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള അഞ്ചു  ഗ്രാമ പഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുത്ത 19 ഗുണഭോക്താക്കള്‍ക്കാണ് മുച്ചക്ര വാഹനം വിതരണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍…

IMG_20220412_175339.jpg

കാക്കവയൽ വാഹനാപകടം; മരണം മൂന്നായി

  കാക്കവയൽ:കാക്കവയലിൽ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. ഗുരുതര പരിക്കേറ്റ നാല് വയസുള്ള കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ചികിത്സയിൽ. പാട്ടവയൽ സ്വദേശികളായ പ്രവിഷ് (39),ഭാര്യ ശ്രീജിഷ (34 ), മാതാവ് പ്രേമലത (62)എന്നിവരാണ് മരിച്ചത്.

IMG_20220411_160209.jpg

കോവിഡ് പിന്നിട്ട് പ്രവാസി സംരംഭങ്ങളുടെ വര്‍ഷം : നോര്‍ക്ക റൂട്ട്‌സ് അനുവദിച്ചത് 6010 സംരംഭക വായ്പകള്‍

തിരുവനന്തപുരം : കോവിഡ് മഹാമാരിക്കു ശേഷം പ്രവാസി മലയാളി സമൂഹം നാട്ടില്‍ സംരംഭമേഖലയില്‍ കൂടുതല്‍ സജീവമാവുന്നതായി നോര്‍ക്ക റൂട്ട്‌സിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുന്നു. കോവിഡ് പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്‌സ് ആവിഷ്‌കരിച്ച സംരംഭക സഹായ പദ്ധതികളില്‍ നൂറു ശതമാനം ധനവിനിയോഗമാണ് ഉണ്ടായത്.  വ്യത്യസ്ത തലങ്ങളിലെ സ്വയംസംരംഭകരെ സഹായിക്കുന്നതിന് 2021-22…

IMG_20220412_135655.jpg

എൻഎച്ച് റോഡിൽ വാഹനാപകടത്തിൽ 2 പേർ മരിച്ചു

ബത്തേരി : കാക്കവയലിനു സമീപം വാഹനാപകടം രണ്ട് പേർ മരിച്ചു.കാക്കവയൽ സ്വദേശിയായ പ്രബീഷും,അമ്മയുമാണ് മരിച്ചവർ. ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽപ്പെട്ടത് പാട്ടവയൽ സ്വദേശികൾ. രണ്ടു പേർക്ക് ഗുരുതര പരിക്ക്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

IMG_20220412_131846.jpg

പുളിഞ്ഞാൽ ജി.എച്ച്‌.എസിൽ പ്രതിഭകളെ അനുമോദിച്ചു

വെള്ളമുണ്ടഃ പൊതു പരീക്ഷകളിലും സ്കോളർഷിപ് പരീക്ഷകളിലും മികച്ച വിജയം നേടിയ പുളിഞ്ഞാൽ  ജി.എച്ച്‌. എസിലെ വിദ്യാർത്ഥികളെ   അനുമോദിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് വി.ഹഷീം അധ്യക്ഷത വഹിച്ചു. എച്ച്.എം.നിർമല കെ.ഒ, എം.കെ.രോഹിത്, ബിന്ദു ടീച്ചർ ,ലൈല.സി,രാകേഷ്,ഗിരീഷ്,ശബാന തുടങ്ങിയവർ സംസാരിച്ചു.

IMG_20220412_131744.jpg

സമ്മർ ബാസ്കറ്റ്ബോൾ കോച്ചിങ്ങ് ക്യാമ്പ് ആരംഭിച്ചു

പുൽപ്പള്ളി :വയനാട് ജില്ലാ ബാസ്കറ്റ്ബോൾ അസോസിയേഷന്റെ 2022 വർഷത്തെ സമ്മർ കോച്ചിങ് ക്യാമ്പ് ആരംഭിച്ചു.എട്ട് വയസ്സ്  മുതൽ 14 വയസ്സ് വരെയുളള ആണ്‍കുട്ടികൾക്കും പെണ്‍കുട്ടിക്കുമാണ് ആദ്യ ഘട്ടം പരിശീലനം നൽകുന്നത്.  മുളളൻകൊല്ലി സെന്റ് മേരീസ് ഹയർ സെക്കന്‍ഡറി സ്കൂളിലെ ഗ്രൗണ്ടിലാണ് പരിശീലനം നല്‍കുന്നത്.നൂറോളം കുട്ടികൾ ഇവിടുത്തെ കോച്ചിങ്ങിനായി എത്തിച്ചേർന്നിട്ടുണ്ട്. എ കെ മാത്യു, ശിവാനന്ദൻ. അയോണ,…