IMG_20220416_195832.jpg

ഒളിമ്പിക് അസോസിയേഷന്റെ ഫോട്ടോ വണ്ടി 18ന് വയനാട്ടില്‍

കല്‍പ്പറ്റ : കേരളത്തിന്റെ കായിക ചരിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സംസ്ഥാന ഒളിമ്പിക് അസോസിയേഷന്‍ ജില്ലകളിലൂടെ നടത്തുന്ന ഫോട്ടോ വണ്ടി 18ന് വയനാട്ടിലെത്തും. നാലിടത്താണ് ജില്ലയില്‍ ഫോട്ടോ വണ്ടിക്ക് സ്വീകരണമൊരുക്കുക. കണ്ണൂരില്‍ നിന്നും രാവിലെ 11.30ന് മാനന്തവാടിയിലെത്തുന്ന ഫോട്ടോ വണ്ടിക്ക് ആദ്യ സ്വീകരണം മാനന്തവാടിയില്‍ നല്‍കും. ഇവിടെ മാനന്തവാടി പ്രസ് ക്ലബ് ഭാരവാഹികളുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളടക്കമുള്ളവരാണ് വാഹനത്തെ സ്വീകരിക്കുക.…

IMG_20220416_195041.jpg

പാണക്കാട് സയ്യിദ് ഹൈദരലി തങ്ങൾ അനുസ്മരണവും പ്രാർത്ഥനാ സദസ്സും ഇഫ്ത്താർ വിരുന്നും സംഘടിപ്പിച്ചു

ചെറ്റപ്പാലം : മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന അന്തരിച്ച സയ്യിദ് ഹൈദരലി തങ്ങളുടെ വേർപാടിന്റെ നാൽപ്പതാം ദിനത്തോടനുബന്ധിച്ച് പ്രാർത്ഥനാ സദസ്സും അനുസ്മരണ പരിപാടിയും സംഘടിപ്പിച്ചു. എം എസ് എഫ്  ജില്ലാ പ്രസിഡന്റ് സഫുവാൻ വെളളമുണ്ട അനുസ്മരണ പ്രഭാഷണം നടത്തി. തുടർന്നു നടന്ന ഇഫ്ത്താർ വിരുന്നിൽ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ജനാബ് മുഹമ്മദ് പടയൻ, നഗരസഭാ…

IMG_20220416_185236.jpg

സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപന ദിനാചരണം ഏപ്രില്‍ 18 ന്

കൽപ്പറ്റ : സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപന ദിനാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ ഏപ്രില്‍ 18 ന് വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ മുട്ടിലില്‍ നടക്കുന്ന ജില്ലാതല പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും. മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടന്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ സാക്ഷരതാ മിഷന്‍ കോഴ്‌സ് കണ്‍വീനര്‍മാരെന്ന നിലയില്‍…

IMG_20220416_184427.jpg

ഗ്രാമാദരം സംഘടിപ്പിച്ചു

തരുവണ: പാലിയാണ നെഹ്റു മെമ്മോറിയൽ ലൈബ്രറി  സ്ഥാപകനും വായനശാലയ്ക്ക് സ്ഥലം സംഭാവന നൽകുകയും ചെയ്ത പരേതനായ ഇ.കെ ഗോവിന്ദൻ അനുസ്മരണ പരിപാടിയും വായനശാലയുടെ മുൻകാല പ്രവർത്തകർക്കും മുഖ്യമന്ത്രിയുടെ പ്രതിഭ പുരസ്കാരം നേടിയ കൃഷ്ണാനാന്ദനുള്ള അനുമോദന ചടങ്ങുമായ 'ഗ്രാമാദരം' പരിപാടി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.എം.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.ജയരാജൻ…

IMG_20220416_183001.jpg

പാലക്കാട് സംഭവം : സമൂഹമാധ്യമങ്ങള്‍ പോലീസ് നിരീക്ഷണത്തില്‍

തിരുവനന്തപുരം : പാലക്കാട് നടന്ന അനിഷ്ടസംഭവങ്ങളെത്തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് അറിയിച്ചു.  സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തുകയോ അക്രമ സംഭവങ്ങള്‍ക്ക് ആഹ്വാനം ചെയ്യുകയോ ചെയ്യുന്നവര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കും. എല്ലാത്തരം സമൂഹമാധ്യമങ്ങളിലും 24 മണിക്കൂറും സൈബര്‍ പെട്രോളിംഗ് നടത്താന്‍ സൈബര്‍ഡോം, ഹൈടെക് ക്രൈം…

IMG_20220416_171653.jpg

മാനന്തവാടി സബ് ആർ.റ്റി.ഓഫീസ് ജീവനക്കാരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ജീവനക്കാരെ സ്ഥലമാറ്റാനുള്ള നടപടി ഒളിച്ചോട്ടം: കേരള എൻ.ജി.ഒ അസോസിയേഷൻ

കൽപ്പറ്റ: മാനന്തവാടി സബ് ആർ.റ്റി.ഓഫീസിലെ സീനിയർ ക്ലർക്കായ സിന്ധുവിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഓഫീസിലെ പതിനൊന്ന് ജീവനക്കാരെ സ്ഥലം മാറ്റാൻ ശുപാർശ ചെയ്ത ഡെപ്യൂട്ടി കമ്മീഷണറുടെ നടപടി വസ്തുതകളിൽ നിന്നുള്ള ഒളിച്ചോട്ടമാണ്. യഥാർത്ഥ കുറ്റവാളികളെ പുറത്തു കൊണ്ടുവരുന്നതിന് പകരം ബഹുഭൂരിപക്ഷം ജീവനക്കാരെയും പ്രതിസ്ഥാനത്ത് നിർത്തുന്ന നടപടി അംഗീകരിക്കാനാവില്ല. അഴിമതിയുൾപ്പെടെയുള്ള ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സ്ഥലം മാറ്റ നടപടികളുമായി…

IMG_20220416_164349.jpg

മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സതേടിയ ബാലൻ മരിച്ചു

മാനന്തവാടി : വയറുവേദനയും പനിയും ഛര്‍ദ്ദിയും മൂലം ചികിത്സ തേടിയ ആദിവാസി ബാലന്‍ മരിച്ചു. ഒഴക്കോടി കീച്ചേരി പണിയ കോളനിക്കാരനും ഇപ്പോള്‍ എള്ളുമന്ദം കാക്കഞ്ചേരിയില്‍ താമസക്കാരനുമായ രതീഷ് അനിത ദമ്പതികളുടെ മകന്‍ ജയേഷ് (12) ആണ് മരിച്ചത്.അസുഖത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ജയേഷിനെ വൈകുന്നേരത്തോടെ ആശുപത്രി അധികൃതര്‍ പറഞ്ഞു വിടുകയായിരുന്നു…

IMG_20220416_163950.jpg

വിവാദങ്ങളുടെ പേരിൽ സാമൂഹിക സൗഹാർദം തകർക്കരുത്

കൽപ്പറ്റ : ഐ. എസ്. എം. വയനാട് സാമുദായിക സൗഹാർദം തകർകാൻകാരണമാവുന്ന വിവാദ പ്രസ്താവനകളിൽ ഇല്ലാതിരിക്കാൻ ഉത്തരവാദപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ശ്രദ്ധിക്കണമെന്ന്  ഐ എസ് എം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.സാമൂഹിക രാഷ്ട്രീയ മേഖലയിൽ വർധിച്ചുവരുന്ന ജീർണതകൾക്കെതിരെ ശക്തമായ പ്രബോധന പ്രവർത്തനം നടത്താൻ തീരുമാനിച്ചു.  കൽപ്പറ്റ അസ്ഹർ കോളേജിൽ വച്ച് നടന്ന ജില്ലാ ഇഫ്താർ സംഗമം കെ…

IMG_20220416_162144.jpg

പാതയോരത്ത് വാഹനത്തിനുള്ളില്‍ മരിച്ച ഊട്ടി സ്വദേശി ഡേവിഡിന്റെ മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

നൂല്‍പ്പുഴ:ഇന്നലെ നൂല്‍പ്പുഴ പാതയോരത്ത് വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഊട്ടി സ്വദേശി ഡേവിഡിന്റെ മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.രണ്ടു ദിവസങ്ങളായി പാതയോരത്ത് നിര്‍ത്തിയിട്ട കാറില്‍ ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്.ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം നൂല്‍പ്പുഴ പോലീസ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.ഇയാളെ കാണാനില്ലെന്ന് കഴിഞ്ഞ ദിവസം മഞ്ജൂര്‍ സ്റ്റേഷനില്‍ പരാതി ലഭിച്ചിരുന്നു.

IMG_20220416_154041.jpg

താമരശ്ശേരി ചുരത്തില്‍ ബെെക്കിനു മുകളിലേക്ക് പാറ കല്ല് ഉരുണ്ട് വീണ് രണ്ട് യുവാക്കള്‍ക്ക് പരിക്ക്

കൽപ്പറ്റ:താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന ബെെക്കിന് മുകളിലേക്ക് പാറക്കല്ല് ഉരുണ്ട് വീണ് രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. ചുരം ആറാം വളവില്‍ ഉച്ചയോടെയാണ് അപകടമുണ്ടായത്.പരിക്കേറ്റവരെ ഉടന്‍ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലേക്ക് മാറ്റി. ഒരാളുടെ പരിക്ക് ഗുരുതരമാണ്. മലപ്പുറം വണ്ടൂർ സ്വദേശികളാണ് ബൈക്ക് യാത്രികർ.