IMG_20220421_211005.jpg

വെള്ളമുണ്ട പള്ളിയിൽ വെള്ളിയാഴ്ച (നാളെ) മുതൽ തിരുനാളാഘോഷം

മാനന്തവാടി: വെള്ളമുണ്ട ഒഴുക്കൻ മൂല സെൻ്റ് തോമസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ മാർ തോമാശ്ശീഹായുടെയും പരിശുദ്ധ കന്യാമറിയത്തിൻ്റെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും വിശുദ്ധ ഗീവർഗ്ഗീസ് സഹദായയുടെയും സംയുക്ത തിരുനാളാഘോഷം നാളെ (വെള്ളിയാഴ്ച) ആരംഭിക്കും. വൈകുന്നേരം 4.45-ന് ഇടവക വികാരി ഫാ.' തോമസ് ചേറ്റാനിയിൽ കൊടി ഉയർത്തും. പൂർവ്വികാ നുസ്മരണം നടക്കും. 5.15- ന് ആഘോഷമായ വിശുദ്ധ കുർബാനക്ക്…

IMG_20220421_205948.jpg

മന്ത്രി ജെ ചിഞ്ചുറാണി നാളെ വയനാട് ജില്ലയിൽ

കല്‍പ്പറ്റ: ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നാളെ (ഏപ്രില്‍ 22 വെള്ളി) വയനാട് ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കടുക്കും. രാവിലെ 9.30 ന് സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പല്‍ കമ്മ്യൂണിറ്റി ഹാളില്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ക്ഷീരകര്‍ഷക പദ്ധതി ശില്‍പശാലയുടെ ഉദ്ഘാടനവും നിര്‍വഹിക്കും. 11 ന് പുല്‍പ്പള്ളി ക്ഷീരോദ്പാദന സഹകരണ…

IMG_20220421_205747.jpg

അതിമാരക മയക്കുമരുന്നുമായി കോഴിക്കോടുകാരൻ പിടിയിൽ

    ബത്തേരി : വയനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രൻ, പി.ഒ മാരായ, കെ . ബി . ബാബുരാജ്, കെജി. ശശികുമാർ, സി ഇ ഒ  മാരായ അമൽദേവ്, ജിതിൻ. പി. പി, ഉണ്ണികൃഷ്ണൻ എന്നിവർ സുൽത്താൻ ബത്തേരി താലൂക്കിൽ നൂൽപ്പുഴ വില്ലേജിൽ കേരള കർണാടക സംസ്ഥാന അതിർത്തി ഭാഗത്ത് ബത്തേരി ഗുണ്ടൽപേട്ട…

IMG_20220421_202443.jpg

വീട്ടിൽ പ്രസവിച്ച നേപ്പാൾ സ്വദേശിനിക്കും നവജാത ശിശുവിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ

വയനാട്: വീട്ടിൽ പ്രസവിച്ച നേപ്പാൾ സ്വദേശിനിക്കും നവജാത ശിശുവിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. നേപ്പാൾ സ്വദേശിയും വയനാട് സുൽത്താൻ ബത്തേരി കോളിയാടി ആനക്കായിലിൽ താമസവുമായ ദേവയുടെ ഭാര്യ ബിസ്മിതി (22) ആണ് വീട്ടിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. വ്യാഴാഴ്ച രാവിലെ 7 മണിയോടെയാണ് സംഭവം. ബിസ്‌മിതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ…

IMG_20220421_202019.jpg

ആത്മഹത്യ ചെയ്ത യുവകര്‍ഷകന്റെ കുടുംബത്തെ എന്‍ഡി അപ്പച്ചന്‍ സന്ദര്‍ശിച്ചു

മാനന്തവാടി: കടബാധ്യത മൂലം കഴിഞ്ഞ ദിവസം തിരുനെല്ലി പഞ്ചായത്ത് കോട്ടിയൂരില്‍ ആത്മഹത്യചെയ്ത യുവകര്‍ഷകന്‍ കെ വി രാജേഷിന്റെ കുടുംബത്തെ ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ സന്ദര്‍ശിച്ചു. കര്‍ഷകസമൂഹത്തിനായി ഒന്നും ചെയ്യാത്ത കേന്ദ്ര-കേരളാ സര്‍ക്കാരുകളുടെ അവഗണനയുടെ ഇരയാണ് രാജേഷെന്ന് അദ്ദേഹം പറഞ്ഞു. കൃഷി ചെയ്ത് കുടുംബം പോറ്റിയിരുന്ന രാജേഷിന്റെ ആത്മഹത്യ നാടിനെ നടുക്കിയിരിക്കുകയാണ്.…

IMG_20220421_201251.jpg

രാജേഷിൻ്റെ കുടുംബത്തെ സർക്കാർ സഹായിക്കണമെന്ന് കോൺഗ്രസ്

മാനന്തവാടി: കടബാധ്യത മൂലം ആത്മഹത്യ ചെയ്ത രാജേഷിൻ്റെ കുടുംബത്തിന് സർക്കാർ അർഹമായ നഷ്ടപരിഹാരം നൽകുകയും കടങ്ങൾ എഴുതി തള്ളുകയും ചെയ്യണമെന്ന് ഡി സി സി പ്രസിഡണ്ട് എൻ ഡി അപ്പച്ചൻ. കെ റെയിലിന് വേണ്ടി കോടികൾ ചിലവഴിക്കുമ്പോൾ കർഷകരുടെ നേരെ പുറം തിരിഞ്ഞ് നിൽക്കുന്ന സമീപനമാണ് ഗവർമെൻ്റ് സ്വീകരിക്കുന്നത് .കൃഷിക്കാരോട് പോലും ധാർഷ്ട്യവും, അഹങ്കാരവുമാണ് പിണറായി…

IMG_20220421_200935.jpg

സേവാദൾ സംസ്ഥാന ചീഫിന് സ്വീകരണം നൽകി

കൽപ്പറ്റ: കോൺഗ്രസ് സേവാദൾ സംസ്ഥാന ചീഫായി നിയമിതനായ ശ്രീ. രമേശൻ കരുവാഞ്ചേരിക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ വെച്ച് സ്വീകരണം നൽകി. കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ നിർണായക സ്വാധീനമുള്ള പോഷക സംഘടനയാണ് സേവാദൾ. പാർട്ടിയിലെ കേഡർ സംവിധാനത്തോടെ പ്രവർത്തിക്കുന്ന സംഘടനയും സേവാദളാണ്. അത്കൊണ്ട് തന്നെ സമകാലിക സംഘടനാ പ്രവർത്തന രംഗത്ത് സേവാദളിന് പാർട്ടിയിലെ തീരുമാനങ്ങളെ ഏറെ…

IMG_20220421_200712.jpg

സർഗ്ഗ പാലിയേറ്റീവ് കെയർ പ്രവർത്തനമാരംഭിച്ചു

മാനന്തവാടി: വെള്ളമുണ്ട ഒഴുക്കൻമൂലയിൽ സർഗ്ഗ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പാലിയേറ്റീവ് കെയർ പ്രവർത്തനമാരംഭിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളും വ്യക്തികളും സംഭാവന ചെയ്ത പാലിയേറ്റീവ് ഉപകരണങ്ങൾ ജില്ലാ പഞ്ചായത്തംഗം ജുനൈദ് കൈപ്പാണി , ഗ്രാമപഞ്ചായത്ത്…

IMG_20220405_192358.jpg

അപേക്ഷ ക്ഷണിച്ചു

കൽപ്പറ്റ : കല്‍പ്പറ്റ ജില്ലാ കോടതി സമുച്ചയത്തിലെ ഫാമിലി കോടതിയില്‍ സാമൂഹിക സേവന മേഖലയുമായ് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തികളുടെയും സംഘടനകളുടേയും കുടുംബക്ഷേമ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട തൊഴില്‍ മേഖലില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ദരുടെ പാനല്‍ രൂപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ മെയ് 16 നു മുന്‍പ് കുടുബകോടതി ജഡ്ജ് മുന്‍പാകെ അപേക്ഷ സമര്‍പ്പിക്കണം.

GridArt_20220421_1850497612.jpg

മൊബൈല്‍ ഭക്ഷ്യസുരക്ഷാ പരിശോധന ലാബ് ഇനി ജില്ലയിലും

കൽപ്പറ്റ : ഭക്ഷ്യ വസ്തുക്കളിലെ മായം ലാബുകളില്‍ പോകാതെ തന്നെ കണ്ടുപിടിക്കാന്‍ സാധിക്കുന്ന അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മൊബൈല്‍ ഭക്ഷ്യസുരക്ഷാ പരിശോധന ലാബ് ഇനി ജില്ലയിലും പര്യടനം നടത്തും. ജില്ലാ കളക്ടര്‍ എ ഗീത ലാബ് ഫ്‌ലാഗ് ഓഫ് ചെയ്തു.  ഭക്ഷ്യ വസ്തുക്കളിലെ മായം പെട്ടെന്ന് കണ്ടുപിടിക്കുന്നതിനുള്ള ക്യുക്ക് അഡല്‍റ്ററേഷന്‍ ടെസ്റ്റുകള്‍, മൈക്രോബയോളജി, കെമിക്കല്‍ അനാലിസിസ്…