IMG_20220425_213848.jpg

ചുരം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇഫ്താർ മീറ്റ് നടത്തി

അടിവാരം: അടിവാരം വയനാട് ചുരം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ താമരശ്ശേരി ചുരം രണ്ടാം വളവിലെ മൗണ്ടൻ ഡ്യൂ റിസോർട്ടിൽ വെച്ച് ഇഫ്താർ വിരുന്ന് നടത്തി. ചുരം സംരക്ഷണ സമിതി പ്രവർത്തകർക്കുള്ള പെരുന്നാൾ കിറ്റും വിരുന്നൊരുക്കുന്നതിനായുള്ള ഭക്ഷണസാധനങ്ങളും പ്രമുഖ ചാരിറ്റി പ്രവർത്തകൻ ഷമീർ അടിവാരം ഷമീർ മുപ്പറ്റമ്മൽ എന്ന സമിതി പ്രവർത്തകനു നൽകി ഉൽഘാടനം നിർവ്വഹിച്ചു. ദേശീയ…

GridArt_20220425_2110547792.jpg

ഇഫ്താര്‍ വിരുന്നും പ്രാര്‍ത്ഥനാ സംഗമവും സംഘടിപ്പിച്ചു

കല്‍പ്പറ്റ : ദാറുല്‍ ഫലാഹ് റമസാന്‍ കാമ്പയിനിന്റെ ഭാഗമായി ഇഫ്താര്‍ വിരുന്നും പ്രാര്‍ത്ഥനാ സംഗമവും നടന്നു. ഫലാഹ് ഗ്രാന്റ് മസ്ജിദില്‍ വെച്ച് നടന്ന പ്രാര്‍ത്ഥനാ സംഗമത്തില്‍ ദാറുല്‍ ഫലാഹ് പ്രിന്‍സിപ്പാള്‍ കെ സി അബൂബക്കര്‍ ഹസ്രത്, സയ്യിദ് മശ്ഹൂര്‍ മുല്ലക്കോയ തങ്ങള്‍ വാവാട് എന്നിവര്‍ നേതൃത്വം നല്‍കി. വയനാട് ജില്ലയിലെ മഹല്ലുകളില്‍ നിന്നുള്ള റമസാന്‍ കവര്‍…

GridArt_20220425_1945459712.jpg

കോവിഡ് ആശങ്കപ്പെടേണ്ട സാഹചര്യമില്ല ജാഗ്രത തുടരും : മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ സംസ്ഥാനം ജാഗ്രത തുടരുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലകളിലെ സാഹചര്യം വളരെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കി. കൊച്ചിയില്‍ മാത്രമാണ് ചെറിയ തോതിലെങ്കിലും കേസുകള്‍ വര്‍ധിക്കുന്നത്. എവിടെയെങ്കിലും കോവിഡ് കേസുകള്‍ ഉയരുന്നെങ്കിലോ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നെങ്കിലോ സംസ്ഥാന തലത്തില്‍ അറിയിക്കണം.…

GridArt_20220425_1940002912.jpg

മുസ്ലിം ലീഗ് പ്രതിഷേധ റാലി നടത്തി

വെള്ളമുണ്ട:  ഡൽഹി ജഹാംഗീർ പുരിയിൽ നടന്ന ഭരണകൂട ഭീകരതയിൽ പ്രതിഷേധിച്ച് വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് നടത്തിയ പ്രതിഷേധ റാലി മാനന്തവാടി മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ.അസ്മത്ത് ഉൽഘാടനം ചെയ്തു.പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി.കെ അമീൻ അദ്ധ്യക്ഷത വഹിച്ചു.കെ.സി സലീം,സഫ്‌വാൻ വെള്ളമുണ്ട,അഡ്വ:റഷീദ് പടയൻ.പി, മുഹമ്മദ്.ടി നാസർ,അസിസ് വെള്ളമുണ്ട,സിദ്ദീഖ് പീച്ചംകോട്, മമ്മൂട്ടി പാറക്ക,നാസർ…

IMG_20220331_195959.jpg

കമ്പളക്കാട്, വെള്ളമുണ്ട,മാനന്തവാടി എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

 കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ പച്ചിലക്കാട്, ചിക്കല്ലൂര്‍, ചീക്കല്ലൂര്‍ സ്‌കൂള്‍ ഭാഗങ്ങളില്‍ നാളെ  (ചൊവ്വ) രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും. വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ നടക്കല്‍ എച്ച് എസ് എട്ടേനാല്, പഴഞ്ചന സര്‍വീസ് സ്റ്റേഷന്‍ ഭാഗങ്ങളില്‍ നാളെ  (ചൊവ്വ) രാവിലെ 8 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. മാനന്തവാടി…

GridArt_20220425_1841470982.jpg

കിസാൻ ഭാഗിധാരി കലാജാഥ സംഘടിപ്പിച്ചു

 കൽപ്പറ്റ: കിസാൻ ഭാഗി ധാരി പ്രാഥമിക ഹമാരി പക്ഷാചരണത്തിൻ്റെ ഭാഗമായി ആത്മ വയനാട് കൽപ്പറ്റ ബ്ലോക്ക് തല കാർഷിക വിജ്ഞാന വ്യാപന കലാജാഥ സംഘടിപ്പിച്ചു.കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഉദ്ഘാടനം ചെയ്തു .കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.കെ.അബ്ദുൾ റഹ്മാൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമ്മാരായ ചന്ദ്രിക കൃഷ്ണൻ, കെ.അസ്മ, ജഷീർ പള്ളിവയൽ,…

news-wayanad-252.jpg

വയനാടൻ എഴുത്തുക്കാരുടെ സുഹൃത് സംഗമം നടത്തി

നടവയൽ  : നടവയൽ ഗ്രന്ഥശാലയുടെ പ്രവർത്തനോദ്ഘാടനത്തോടനുബന്ധിച്ച്, വയനാട്ടിലെ എഴുത്തുകാർ നടവയലിൽ ഒത്തുചേർന്നു. എഴുപതോളം എഴുത്തുകാർ പങ്കെടുത്ത സുഹൃത് സംഗമം ജില്ലയിലെ സാഹിത്യ പ്രേമികൾക്കു വേറിട്ട അനുഭവമായി. അന്തരിച്ച എഴുത്തുകാരി സിസിലി പനമരത്തെ ബേബി ജയിംസ് അനുസ്മരിച്ചു. എഴുത്തു കാരുടെ സൗഹൃദ സംവാദവും, ഗ്രന്ഥ ശാല പ്രവർത്തനങ്ങളും പ്രമുഖ സാഹിത്യകാരൻ കെ. ജെ ബേബി ഉൽഘാടനം ചെയ്തു. …

news-wayanad-262.jpg

ലോക മലമ്പനി ദിനാചരണം നടത്തി

എടവക: ലോക മലമ്പനി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം എടവക ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചു. എടവക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീറ ശിഹാബ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സക്കീന.കെ മുഖ്യ പ്രഭാഷണം നടത്തി.…

news-wayanad-272.jpg

എന്റെ കേരളം പ്രദര്‍ശന- വിപണന മേള; മികച്ച സ്റ്റാളുകള്‍ക്ക് അവാര്‍ഡ് നല്‍കും

കൽപ്പറ്റ : സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് 7 മുതല്‍ 13 വരെ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശനം- വിപണന മേളയില്‍ ഏറ്റവും മികച്ച രീതിയില്‍ സ്റ്റാള്‍ ക്രമീകരിക്കുന്ന മൂന്ന് വീതം സര്‍ക്കാര്‍ വകുപ്പുകള്‍ക്കും വിപണന സ്റ്റാളുകള്‍ക്കും അവാര്‍ഡ് നല്‍കും. ജില്ലയുടെ ചുമതല വഹിക്കുന്ന വനം-വന്യജീവി വകുപ്പ് മന്ത്രി…

news-wayanad-242.jpg

വെള്ളി മൂങ്ങയെ രക്ഷപ്പെടുത്തി വന൦ വകുപ്പ് അധികൃതരെ ഏൽപ്പിച്ചു

ബത്തേരി : വലയിൽ കുടുങ്ങിയ വെള്ളി മൂങ്ങയെ രക്ഷപ്പെടുത്തി അഗ്നി രക്ഷാ സേന. പരിക്കുകൾ ഒന്നും കൂടാതെയാണ് വന൦ വകുപ്പ് അധികൃതർക്ക് കൈമാറിയത്.വന്യജീവി സംരക്ഷണ നിയമം 1972 ഷെഡ്യൂൾ 4 ൽ പെട്ട ജീവിയാണ് വെള്ളി മൂങ്ങ.