news-wayanad-392.jpg

സുമതി(80) നിര്യാതയായി

പുൽപ്പള്ളി : പൂഴിക്കൊല്ലി സുമതി(80) നിര്യാതയായി. ഭർത്താവ്: പരേതനായ സുകുമാരൻ.മക്കൾ: സുനിൽ, ബാബു, ഷാജി(മണ്ണ് സംരക്ഷണ വകുപ്പ് കോഴിക്കോട്), പരേതയായ ശ്യാമള. മരുമക്കൾ: സുവർണ, ഡൊറോത്തി, സീതാമണി( പ്രധാനാധ്യാപിക എസ്.എൻ. എൽ.പി. സ്കൂൾ കല്ലുവയൽ), പരേതനായ സഹദേവൻ. സംസ്ക്കാരം ബുധനാഴ്ച രാവിലെ 11 -ന് വീട്ടുവളപ്പിൽ.

news-wayanad-382.jpg

ബസ്സ് തടഞ്ഞു: പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ കയ്യേറ്റം: പ്രതികൾ പിടിയിൽ

പനമരം:പനമരം ബസ് സ്റ്റാൻഡിൽ ബസ് തടഞ്ഞു വെക്കുകയും മാറ്റുവാൻ ചെന്ന പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും ചെയ്ത പ്രതികളെ പനമരം പോലീസ് അറസ്റ്റ് ചെയ്തു.പ്രതികളായ  നടവയൽ സ്വദേശി സനിൽ ജോർജ്,പൂതാടി സ്വദേശി എബിൻ ഫ്രാൻസിസ് നെല്ലിയമ്പം സ്വദേശി റഷീദ് എന്നിവരാണ് പിടിയിലായത്.

IMG_20220331_195959.jpg

വെള്ളമുണ്ട,കമ്പളക്കാട് എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ കോക്കടവ്, ഉപ്പുനട, പരിയാരം മുക്ക് എന്നിവിടങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 8 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ പുഴക്കലിടം, മെച്ചന, ചീക്കല്ലൂര്‍, ചീക്കല്ലൂര്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ നാളെ  (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും.

GridArt_20220426_1916073162.jpg

ബജറ്റിൽ പ്രഖ്യാപിച്ച 75 കോടിയുടെ അഡീഷണൽ പാക്കേജിൽ ജില്ലയുടെ പശ്ചാത്തല വികസനത്തിന് ഊന്നല്‍ നല്‍കും

കൽപ്പറ്റ : വയനാട് ജില്ലയുടെ പശ്ചാത്തല വികസനത്തിന് ഊന്നല്‍ നല്‍കുന്ന പദ്ധതികളാണ് സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച വയനാട് അഡീഷണൽ പാക്കേജില്‍ ഉള്‍പ്പെടുത്തുകയെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ.ആര്‍.രാമകുമാര്‍. സ്റ്റേറ്റ് പ്ലാനില്‍ ഉള്‍പ്പെടുത്തി ബജറ്റിൽ ജില്ലയ്ക്ക് അനുവദിച്ച 75 കോടിയുടെ പാക്കേജില്‍ ഉള്‍പ്പെടുത്തേണ്ട പദ്ധതികളെ സംബന്ധിച്ച് ജില്ലാ ആസൂത്രണ ഹാളില്‍ വിപുലമായ ആലോചനാ യോഗം ചേര്‍ന്നു.…

news-wayanad-352.jpg

സിസ്റ്റർ ആൻമേരി ആര്യപ്പിള്ളിൽ എസ്.എ. ബി. എസ് സുവർണ ജൂബിലി ആഘോഷിച്ചു

മാനന്തവാടി: എസ് എ ബി എസ് മേരിമാതാ പ്രൊവിൻസിന്റെ പ്രൊവിൻഷ്യാൾ ആയ സിസ്റ്റർ ആൻമേരി ആര്യപ്പിള്ളിൽ എസ്.എ. ബി. എസ് .തൻ്റെ സമർപ്പിത ജീവിതത്തിൻറെ സുവർണ്ണജൂബിലി കുടുംബാഗങ്ങൾക്കൊപ്പം ആഘോഷിച്ചു .തലശ്ശേരി അതിരൂപത മുൻ ആർച്ച്ബിഷപ് മാർ ജോർജ്ജ് ഞരളക്കാട്ട് പിതാവിന്റെ മുഖ്യകാർമികത്വത്തിൽ ആറ് സഹ വൈദികരോടൊപ്പം കണിയാരം സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ ദിവ്യബലി അർപ്പിച്ചു.…

news-wayanad-362.jpg

ഫ്‌ലോര്‍ മില്‍ ഉദ്ഘാടനം ചെയ്തു

നിരവിൽപുഴ  :  ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൊണ്ടര്‍നാട് പഞ്ചായത്തിലെ 15-ാം വാര്‍ഡില്‍ ആരംഭിച്ച ഫ്‌ലോര്‍ മില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. 3 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത് വിഹിതം ഉള്‍പ്പെടെ 8 ലക്ഷം രൂപ ചിലവില്‍ നിരവില്‍പുഴ അഭയ കുടുംബശ്രീയാണ് മില്ല് ആരംഭിച്ചത്. ബ്ലോക്ക് പഞ്ചായത്ത് വികസന…

news-wayanad-372.jpg

ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കുക

 മീനങ്ങാടി: കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം വയനാട് ജില്ലാ കൗണ്‍സില്‍ യോഗം ക്ഷേമ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ട്രെയിനുകളില്‍ മുതിര്‍ന്ന മുതിര്‍ന്ന പൗരന്മാര്‍ക്കനുവദിച്ചിരുന്ന ഇളവുകള്‍ പുന:സ്ഥാപിക്കണമെന്നും ലോവര്‍ ബര്‍ത്ത് മുതിര്‍ന്ന പൗരന്മാര്‍ക്കനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ.വിനയന്‍ കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് കെ.വി.മാത്യൂ അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ്…

GridArt_20220426_1840458712.jpg

സെമിനാര്‍ ഉദ്ഘാടനം ചെയ്തു

കല്‍പ്പറ്റ: ലൈസന്‍സ്ഡ് എന്‍ജിനീയേഴ്‌സ് ആന്റ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്റെ (ലെന്‍സ് ഫെഡ് ) ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ എംജിറ്റി ഓഡിറ്റോറിയത്തില്‍ വയനാടന്‍ ഭൂമിയിലെ വിവിധ തരം നിര്‍മ്മാണ നിയന്ത്രണങ്ങള്‍ ' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.സെമിനാര്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി.കെ.സുരേന്ദ്രന്‍ ഉദ്ഘാഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ ടി. പ്രിയേഴ്‌സ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.സതീഷ് വിഷം…

news-wayanad-342.jpg

മയക്കുമരുന്നുമായി അഞ്ചു പേര്‍ പിടിയിലായി

മീനങ്ങാടി:മീനങ്ങാടി എസ്.ഐ സജീവന്റെ നേതൃത്വത്തിലുള്ള ടീമംഗങ്ങള്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് മീനങ്ങാടിയില്‍ വിവിധ ഭാഗങ്ങളില്‍ രണ്ട്  ദിവസങ്ങളായി നടന്ന പരിശോധനയില്‍ മയക്കുമരുന്നുമായി അഞ്ചു  പേര്‍ പിടിയിലായി. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി സലീം (29) നെ 3.55 ഗ്രാം ഹെറോയിനും 33 ഗ്രാം കഞ്ചാവുമായും, ബത്തേരി പിലായത്തൊടി വീട്ടില്‍ മുഹമ്മദ് ഇജാസ് (22) , ബീനാച്ചി…

news-wayanad-302.jpg

തെരുവുനായ ശല്യം ഉടൻ പരിഹരിക്കണം : എൻസിപി കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റി

 കൽപ്പറ്റ : കൽപ്പറ്റ മുനിസിപ്പാലിറ്റി പരിധിയിൽ തെരുവുനായ ശല്യം വർധിക്കുകയും പേപ്പട്ടികൾ മുപ്പതിൽപരം ആളുകളെ കടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്യുകയും കുട്ടികളും സ്ത്രീകളും വൃദ്ധജനങ്ങളും ഉൾപ്പെടെയുള്ളവർ ഭീതിജനകമായ അവസ്ഥയിൽ പുറത്തിറങ്ങുവാൻ ഭയപ്പെട്ടു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ കൽപ്പറ്റ മുനിസിപ്പാലിറ്റി അധികൃതർ ഉടൻ പരിഹാരം കാണുകയും തെരുവ് നായ്ക്കൾക്ക് വേണ്ടി റെസ്ക്യൂ സെന്റർ ആരംഭിക്കുകയും ചെയ്തില്ലെങ്കിൽ ഉടൻ സമരപരിപാടികൾ…