IMG_20220424_213741.jpg

യുവാവ് കിണറ്റിൽ വീണു മരിച്ചു

പുൽപ്പള്ളി: ആനപ്പാറ കുളത്തൂർ തറയിൽ രാജേഷ് (40) വീടിന് മുൻപിലെ കിണറ്റിൽ വീണു മരിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞു 3 മണിയോടെയാണ് സംഭവം. ഭാര്യ:  രോഹിണി. മക്കൾ:  സായൂജ് , സച്ചു.

IMG_20220424_213439.jpg

ചുരത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട കാർ ഡ്രെയിനേജിലേക്ക് മറിഞ്ഞു

അടിവാരം : താമരശ്ശേരി ചുരം ചിപ്പിലിത്തോടിന് മുകൾ ഭാഗത്ത് കാർ ബ്രേക്ക് നഷ്ടപ്പെട്ട് ഡ്രൈനേജിലേക്ക് വീണു. പിന്നിൽ വന്ന ലോറി ഇടിച്ചു നിർത്താതെ പോയി. കാർ യാത്രക്കാരനായ ഒരാൾക്ക് മൂക്കിന് പരിക്കേറ്റതിനാൽ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. ഹൈവേ പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് ഗതാഗതം നിയന്ത്രിക്കുന്നുണ്ട്.

IMG_20220424_210103.jpg

വനത്തിൽ തേൻ ശേഖരിക്കുന്നതിനിടെ മരണപ്പെട്ട യുവാവിന്റെയും ബന്ധു ആയ പിഞ്ചു കുഞ്ഞിന്റെയും മൃതദേഹം അതി സാഹസികമായി അഗ്നിരക്ഷാസേന വാഹനത്തിനടുത്തെത്തിച്ചു

മേപ്പാടി :  രാവിലെ 10.00 ഓടു കൂടിയാണ് കൽപ്പറ്റ അഗ്നി രക്ഷാ നിലയത്തിലേക്ക് മേപ്പാടി എന്ന സ്ഥലത്ത് തേൻ ശേഖരിക്കാൻ പോയ മൂപ്പൈനാട് പഞ്ചായത്തിൽ പരപ്പൻപാറ കോളനിയിൽ രാജൻ  (45) എന്നയാൾക്ക് അപകടം സംഭവിച്ചതായി സന്ദേശം ലഭിച്ചത്. ഉടൻ തന്നെ അസി. സ്റ്റേഷൻ ഓഫീസർ  പി.ഒ വർഗീസിൻ്റെ നേതൃത്വത്തിൽ ടീം പുറപ്പെട്ടു. അതിനിടയിൽ തേൻ ശേഖരിക്കാൻ…

IMG_20220424_162551.jpg

പെരുന്നാൾ സമാപിച്ചു

മാനന്തവാടി: സുവർണ്ണജൂബിലി ആഘോഷിക്കുന്ന മാനന്തവാടി സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക മദ്ധ്യസ്ഥനായ മോർ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ കൊണ്ടാടി. വികാരി ഫാ.ഡോ. കുര്യാക്കോസ് വെള്ളച്ചാലിൽ കൊടിയുയർത്തി. വി. മൂന്നിന്മേൽ കുർബ്ബാനയ്ക്ക് മലബാർ ഭദ്രാസനത്തിലെ സീനിയർ വൈദീകനായ വെരി.റവറൻ നാരകത്ത് പുത്തൻപുരയിൽ പൗലോസ് കോർ എപ്പിസ്ക്കോപ്പ മുഖ്യ കാർമ്മികത്വം വഹിച്ചു.ഭക്തസംഘടനകളുടെ സംയുക്ത വാർഷികത്തിൽ സഹവികാരി…

IMG_20220416_162144.jpg

തേനീച്ചയുടെ കുത്തേറ്റ് രണ്ട് പേര്‍ മരിച്ചു

മൂപ്പൈനാട് : മൂപ്പൈനാട് പരപ്പാന്‍പാറ കോളനിയില്‍ തേനീച്ചയുടെ കുത്തേറ്റ് രണ്ട്  പേര്‍ മരിച്ചു. പരപ്പന്‍പാറ കോളനിയിലെ രാജന്‍, നാല്  മാസം പ്രായമുള്ള ആണ്‍കുട്ടിയുമാണ് മരിച്ചത്.

IMG_20220407_201626.jpg

അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിക്കുവര്‍ക്ക് ക്യാഷ് അവാര്‍ഡിന് ശുപാര്‍ശ ചെയ്യും

തിരുവനന്തപുരം : ഗുരുതരമായ അപകടങ്ങളില്‍പെടുന്നവരെ രക്ഷിച്ച് എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുന്നവരെ ആദരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ക്യാഷ് അവാര്‍ഡിന് അര്‍ഹരായവരെ കണ്ടെത്തുന്നതിന് സംസ്ഥാന പോലീസ് മേധാവി മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. അപകടത്തിനിരയായവരെ ഒരു മണിക്കൂറിനുള്ളില്‍ ആശുപത്രിയിലെത്തിച്ച് വൈദ്യസഹായം ലഭ്യമാക്കുന്നവരെയാണ് അവാര്‍ഡിന് പരിഗണിക്കുക. ഇത്തരം സംഭവം ശ്രദ്ധയില്‍പ്പെട്ടാലുടന്‍ ആശുപത്രിയിലെ ഡോക്ടറെ ബന്ധപ്പെട്ട് പോലീസ് വിശദവിവരങ്ങള്‍ ശേഖരിച്ച് കേന്ദ്ര…

IMG_20220424_063937.jpg

എല്‍ ജെ ഡി യില്‍ നിന്നും വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും രാജിവെച്ച് ജനതാദള്‍ എസ്സില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം നൽകി

കല്‍പ്പറ്റ: എല്‍ജെ ഡി യില്‍ നിന്നും വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും രാജിവെച്ച് ജനതാദള്‍ എസ്സിൽ  ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്‍കി. സ്വീകരണ പരിപാടി ജനതാദള്‍ എസ് സംസ്ഥാന നിര്‍വ്വാഹ സമിതിയംഗം കെ.എസ്.പ്രദീപ് കുമാര്‍ യുവജന നേതാവ് സി.പി.റഹീസിനും പ്രവര്‍ത്തകര്‍ക്കും പതാക നല്‍കി ഉദ്ഘാടനം ചെയ്തു. സോഷിലിസത്തിന്റെ ആശയം ഇന്നത്തെ സാഹചര്യത്തില്‍ വലിയ രീതിയിലുള്ള പ്രാധാന്യം അര്‍ഹിക്കുന്നതാണ്.…

IMG_20220320_065110.jpg

വനത്തെ ആശ്രയിച്ചു കഴിയുന്ന ആദിവാസി വിഭാഗങ്ങള്‍ക്കായി 500 ഒഴിവുകള്‍

വയനാട് :വയനാട് ജില്ലയിലെ വനത്തെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്ന പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കു മാത്രമായി നീക്കിവെച്ച ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. രണ്ട് വിഭാഗങ്ങളിലായി ആകെ 500 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. പൊതു വിഭാഗത്തില്‍ 60 ശതമാനവും വനം വകുപ്പില്‍ താത്കാലികമായി ജോലി ചെയ്യുന്നവര്‍ക്ക് 40 ശതമാനം…

IMG_20220319_050104.jpg

അപേക്ഷ ക്ഷണിച്ചു

പനമരം : പനമരം ഗ്രാമ പഞ്ചായത്തിലെ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ഓഫീസിലെ ഒഴിവുള്ള അക്രഡിറ്റഡ് എഞ്ചിനീയര്‍, അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യരായവര്‍ ഏപ്രില്‍ 30 നകം പഞ്ചായത്തോഫീസില്‍ നേരിട്ടോ gppanamaram@gmail.com എന്ന ഈമെയില്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 04935 220772.