April 19, 2024

വെള്ളമുണ്ട പള്ളിയിൽ വെള്ളിയാഴ്ച (നാളെ) മുതൽ തിരുനാളാഘോഷം

0
Img 20220421 211005.jpg
മാനന്തവാടി: വെള്ളമുണ്ട ഒഴുക്കൻ മൂല സെൻ്റ് തോമസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ മാർ തോമാശ്ശീഹായുടെയും പരിശുദ്ധ കന്യാമറിയത്തിൻ്റെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും വിശുദ്ധ ഗീവർഗ്ഗീസ് സഹദായയുടെയും സംയുക്ത തിരുനാളാഘോഷം നാളെ (വെള്ളിയാഴ്ച) ആരംഭിക്കും. വൈകുന്നേരം 4.45-ന് ഇടവക വികാരി ഫാ.' തോമസ് ചേറ്റാനിയിൽ കൊടി ഉയർത്തും. പൂർവ്വികാ നുസ്മരണം നടക്കും. 5.15- ന് ആഘോഷമായ വിശുദ്ധ കുർബാനക്ക് ഫാ. ശാന്തി ദാസ് മുതുകാട്ടിൽ കാർമ്മികത്വം വഹിക്കും. തുടർന്ന് ജപമാല പ്രദക്ഷിണം. ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ആഘോഷമായ തിരുനാൾ കുർബാനക്ക് ഫാ. നോബി വർഗ്ഗീസ് കോട്ടൂപ്പറമ്പിൽ നേതൃത്വം നൽകും. 6. 30-ന് പ്രദക്ഷിണം. 24 ന് ഞായറാഴ്ച രാവിലെ 10- മണിക്ക് ആഘോഷമായ തിരുനാൾ കുർബ്ബാനക്ക്    
ഫാ: ജെയ്സൺ കാഞ്ഞിരംപാറ കാർമ്മികത്വം വഹിക്കും. ഫാ. ബിവാൾഡിൻ തേവർക്കുന്നേൽ ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് നേതൃത്വം നൽകും. 12 .30 ന് നേർച്ച ഭക്ഷണത്തോടെ തിരുനാൾ സമാപിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *