April 25, 2024

വയനാട് ജില്ലാ വടംവലി അസോസിയേഷൻ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു

0
Newswayanad 122.jpg
  കൽപ്പറ്റ : വയനാട് ജില്ലാ ടാഗ് ഓഫ് വാർ അസോസിയേഷൻ ജില്ല ജനറൽ ബോഡിയോഗം ജില്ലാ പ്രസിഡന്റ് സിബി ജോസഫിന്റെ അധ്യക്ഷതയിൽ റൂംസ് ഫിറ്റ്നസ് സെന്റർ കോറോത്ത് നടന്നു. ടാഗ് ഓഫ് വാർ സംസ്ഥാന സെക്രട്ടറി ആർ രാമനാഥൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ നിരീക്ഷകൻ സലിം കടവൻ, സാലു വടക്കൻ, ഷാജി ചെറിയാൻ,മുഹമ്മദ് ഫസൽ ഇ കെ, മുസമ്മിൽ കെ എ തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ ജില്ലാ ഭാരവാഹികളായി (2022-26) ഷാജി ചെറിയാൻ പ്രസിഡന്റ്, മുഹമ്മദ് ഫസൽ സെക്രട്ടറി, മുസമ്മിൽ കെ എ, ട്രഷറർ സാലു വടക്കൻ ജില്ലാ സ്പോർട്സ് കൗൺസിൽ നോമിനി തുടങ്ങിയവരെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു. ദേശീയ ജോയിൻ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ആർ രാമനാഥനെ യോഗം ആദരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *