March 28, 2024

പെരുന്നാൾ സമാപിച്ചു

0
Img 20220424 162551.jpg
മാനന്തവാടി: സുവർണ്ണജൂബിലി ആഘോഷിക്കുന്ന മാനന്തവാടി സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക മദ്ധ്യസ്ഥനായ മോർ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ കൊണ്ടാടി. വികാരി ഫാ.ഡോ. കുര്യാക്കോസ് വെള്ളച്ചാലിൽ കൊടിയുയർത്തി. വി. മൂന്നിന്മേൽ കുർബ്ബാനയ്ക്ക് മലബാർ ഭദ്രാസനത്തിലെ സീനിയർ വൈദീകനായ വെരി.റവറൻ നാരകത്ത് പുത്തൻപുരയിൽ പൗലോസ് കോർ എപ്പിസ്ക്കോപ്പ മുഖ്യ കാർമ്മികത്വം വഹിച്ചു.ഭക്തസംഘടനകളുടെ സംയുക്ത വാർഷികത്തിൽ സഹവികാരി ഫാ.എൽദോ മനയത്ത് അധ്യക്ഷത വഹിച്ചു . മർത്തമറിയം വനിതാ സമാജത്തിലെ മുതിർന്ന അംഗങ്ങളെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു.സഭാ മാനേജിംഗ് കമ്മിറ്റി അംഗം കെ.എം.ഷിനോജ്, ട്രസ്റ്റി ഷാജി മൂത്താശ്ശേരി ,സെക്രട്ടറി കുര്യാക്കോസ് വലിയപറമ്പിൽ ,സൺഡേ സ്കൂൾ ഡിസ്ട്രിക്ട് ഇൻസ്പെക്ടർ എബിൻ. പി. ഏലിയാസ് ,സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ റിനിൽ മറ്റത്തിൽ,യൂത്ത് അസോസിയേഷൻ സെക്രട്ടറി ഷിജോ സണ്ണി മുണ്ടക്കൽ,മർത്തമറിയം വനിതാ സമാജം സെക്രട്ടറി അന്നമ്മ കുറ്റിത്തോട്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും കലാപരിപാടികളും നടന്നു.പ്രദക്ഷിണം, മധ്യസ്ഥ പ്രാർത്ഥന,ആശിർവാദം , ലേലം, നേർച്ച സദ്യ എന്നിവയും ഉണ്ടായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *