August 28, 2026

മുഖ്യമന്ത്രിയുടെ വ്യാജ പ്രൊഫൈലിലൂടെ പണം തട്ടാൻ ശ്രമം

0
GridArt_20220427_1341429432.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ വ്യാജ വാട്‌സ്ആപ്പ് പ്രൊഫൈല്‍ നിര്‍മ്മിച്ച് പണം തട്ടാന്‍ ശ്രമം. ഉത്തരേന്ത്യന്‍ സംഘമാണെന്നാണ് ഇതിൻ്റെ പിന്നിലെന്ന് പൊലീസ് നിഗമനം.
പണമാവശ്യപ്പെട്ടവര്‍ കൈമാറിയ അക്കൗണ്ട് നമ്പറുകള്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പിന് പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമാണെന്ന് പൊലീസ് കണ്ടെത്തിയത്. സന്ദേശം അയച്ച ഫോണിന്റെ ഐപി മേല്‍വിലാസം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് വാട്‌സ്ആപ്പ് അധികൃതരെ സമീപിച്ചു.
മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജ വാട്‌സ്ആപ്പ് പ്രൊഫൈലുണ്ടാക്കി ആളുകളില്‍ നിന്ന് പണം തട്ടുകയായിരുന്നു. തമിഴ്‌നാട് സ്വദേശിയുടെ ഫോണ്‍നമ്പര്‍ ഹാക്ക് ചെയ്താണ് സംഘം തട്ടിപ്പ് നടത്തിയത്. സ്പീക്കര്‍ എംബി രാജേഷ്, ഡിജിപി അനില്‍ കാന്ത് എന്നിവരുടെ പേരിലും സമാന രീതിയില്‍ തട്ടിപ്പ് നടന്നിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *