April 19, 2024

നഴ്സിംഗ് വിദ്യാർത്ഥികളുടെ പഠിപ്പ് മുടക്കൽ സമരം

0
News Wayanad 442.jpg
പനമരം : അടിസ്ഥാന യോഗ്യതയില്ലാത്ത 8 പി. എച്ച് .എൻ.എസ് – മാരെ സർക്കാർ നഴ്സിംഗ് സ്കൂളുകളിൽ ട്യൂട്ടർമാരായി നിയമിച്ചിരിക്കുകയാണ്.
ഇന്ത്യൻ നേഴ്സിംഗ്
 കൗൺസിലിൻ്റെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണ് പബ്ലിക് ഹെൽത്ത് നേഴ്സിംഗ് ട്യൂട്ടർ തസ്തികയിലേക്കുള്ള നിയമനം നടത്തിയിരിക്കുന്നത്. നേഴ്സിംഗിലുള്ള ഡിഗ്രിയാണ് പബ്ലിക് ഹെൽത്ത് നേഴ്സിംഗ് ട്യൂട്ടർ ഉൾപ്പടെ സർക്കാർ നേഴ്സിംഗ് സ്കൂളുകളിലെ അദ്ധ്യാപകർക്ക് മിനിമം യോഗ്യതയായി നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ ഇതിന് പകരം രണ്ട് വർഷത്തെ ആക്സിലറി നേഴ്സ് ആൻ്റ് മിഡ് വൈഫ് കോഴ്സുകഴിഞ്ഞ ഫീൽഡ് വിഭാഗം നേഴ്സുമാരെ സ്ഥാനക്കയറ്റം നൽകി പബ്ലിക് ഹെൽത്ത് നേഴ്സിംഗ് ട്യൂട്ടർമാരായി നിയമിച്ചിരിക്കുകയാണ്.ഇത്തരം സ്ഥാപനങ്ങളുടെ ഐ.എൻ.സി അംഗീകാരമാണ് നഷ്ടപ്പെടാൻ പോകുന്നത്.
വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാക്കുന്ന ഈ നിയമനത്തിനെതിരെ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഈ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഏപ്രിൽ 27 ന് കേരള ഗവ. സ്റ്റുഡൻ്റ് നേഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ മറ്റു ജില്ലകളോടൊപ്പം വയനാട് ഗവ. നേഴ്സിങ്ങ് സ്കൂളിലെ വിദ്യാർത്ഥികൾ പഠിപ്പുമുടക്കി ഏകദിന പ്രതിഷേധ സമരം നടത്തുന്നു
സമര പരിപാടിയിൽ ;
▫️സ. പ്രേംജിത്ത് പ്രകാശ് (ജില്ലാ സെക്രട്ടറി , കെ. ജി.എസ്. എൻ.എ )സ്വാഗതം പറഞ്ഞു.
▫️സ. ജസ്റ്റീന ജേക്കബ് (ജില്ലാ പ്രസിഡന്റ്, കെ. ജി.എസ്. എൻ.എ ) അധ്യക്ഷത വഹിച്ചു.
▫️സ. മേഴ്‌സി വി. എം (ജില്ലാ പ്രസിഡന്റ്, കെ. ജി.എൻ.എ ) ഉദ്ഘാടനം ചെയ്തു
▫️സ. രഷോഭ് കുമാർ 
(ജില്ലാ സെക്രട്ടറി , കെ. ജി. എൻ.എ ), സ. ശ്രുതി മധു , സ. അമീഷ കെ. ആർ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു.
▫️ശേഷം പനമരം ടൗണിലൂടെ പ്രതിഷേധ പ്രകടനം നടത്തി
▫️സ. ആയോണ പരിപാടിക്ക് നന്ദി അർപ്പിച്ചു സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *