May 18, 2026

മാനന്തവാടി രൂപതാ അമ്പതാം വർഷ വിളമ്പര ജാഥക്ക് സ്വീകരണം നൽകി കെ സി വൈ എം മുള്ളൻകൊല്ലി മേഖല

0
IMG_20220428_200428.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : കെ സി വൈ എം മാനന്തവാടി രൂപത നയിക്കുന്ന വിളമ്പര ജാഥക്ക് പുൽപള്ളിയിൽ സ്വീകരണം നൽകി.ബൈക്ക് റാലിയുടെ അകമ്പടിയോട് കൂടി പുൽപള്ളി ടൗണിൽ കെ സി വൈ എം മുള്ളൻകൊല്ലി മേഖല സ്വീകരണം നൽകി.

തുടർന്ന് മാനന്തവാടി രൂപതയുടെ ഇടപെടൽ സമൂഹത്തിന് നൽകിയ സംഭാവനകൾ അടങ്ങിയ ഒരു വീഡിയോ പ്രദർശനം നടത്തി.പിന്നീട് നടന്ന പൊതു സമ്മേളനം മുൻ രൂപതാ പ്രസിഡന്റ്‌ മാത്യു തറയിൽ ഉദ്ഘാടനം ചെയ്തു. ടിബിൻ പാറക്കൽ,റവ ഫാ സജി പുതുക്കുളങ്ങര,റവ ഫാ അഗസ്റ്റിൻ ചിറക്കതോട്ടത്തിൽ, നയന മുണ്ടാക്കാതടത്തിൽ, ഡെറിൻ കൊട്ടാരത്തിൽ, അമൽഡ തോപ്പുംകാര, ലിബിൻ മേപ്പുറത്ത്‌, എന്നിവർ പ്രസംഗിച്ചു.റവ ഫാ സാന്റോ അമ്പലത്തറ,റവ. ഫാ അരുൺ മഠത്തിപ്പറമ്പിൽ ഫെബിൻ കാക്കോനാൽ, ജോസഫ് ഡിപ്പോയിൽ, ഡയോണ എഴുമായിൽ,നന്ദന കണിയാമറ്റത്തിൽ, ലാലു തോട്ടപ്പള്ളി, ബിബിൻ ചെമ്പക്കര , ആന്റണി മങ്കടപ്ര,അഗസ്റ്റിൻ മേമാട്ട് അരുൺ.എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *