April 25, 2024

അടിമപ്പണി ചെയ്യിച്ച ഇരുണ്ട യുഗത്തിലേക്ക് തൊഴിലാളികളെ തിരിച്ചു വിടാനുള്ള ശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കും:പി പി ആലി

0
Gridart 20220501 1710118512.jpg
 കല്‍പ്പറ്റ: മനുഷ്യനെ ചന്തകളില്‍ വില്‍പ്പനച്ചരക്കാക്കി അടിമപ്പണി ചെയ്യിച്ചിരുന്ന പുരാതനകാലത്തെ ഇരുണ്ട യുഗത്തിലേക്ക് തൊഴിലാളികളെ തിരികെ എത്തിക്കാന്‍ ശ്രമിക്കുന്ന ഭരണകൂട ഭീകരതയ്‌ക്കെതിരെ ശക്തമായ പ്രതിരോധം ആവശ്യമാണെന്ന് ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി പറഞ്ഞു. ഭക്ഷണവും വിശ്രമവും മാന്യമായ വേതനവും നല്‍കാതെ തൊഴിലാളികളെ ചൂഷണം ചെയ്തിരുന്ന കാലഘട്ടത്തില്‍ ചിക്കാഗോയില്‍ നടന്ന ഐതിഹാസിക സമരത്തില്‍ ഒട്ടനവധി ജീവനുകള്‍ നഷ്ടപ്പെട്ടതിന്റെ സ്മരണകളാണ് തൊഴിലാളികളെ നയിക്കുന്നത് എന്നും ധീരരക്തസാക്ഷികളില്‍ ഊര്‍ജ്ജം ഉള്‍ക്കൊണ്ടുകൊണ്ട് തൊഴിലാളികളെ അടിച്ചമര്‍ത്താനുള്ള നീക്കങ്ങളെ പ്രതിരോധിക്കുമെന്നും തൊഴിലാളി ദിനത്തില്‍ ഐഎന്‍ടിയുസി കല്‍പ്പറ്റ റീജിയണല്‍ കമ്മിറ്റി സംഘടിപ്പിച്ച മെയ്ദിന റാലി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റീജിയണല്‍ പ്രസിഡണ്ട്‌മോഹന്‍ദാസ് കോട്ടക്കൊല്ലി അധ്യക്ഷനായി.ബി. സുരേഷ്ബാബു, സി. ജയപ്രസാദ്, എന്‍ വേണുമാസ്റ്റര്‍, ഗിരീഷ് കല്‍പ്പറ്റ, ഒ ഭാസ്‌കരന്‍, നജീബ് പിണങ്ങോട്, ഏലിയാമ്മ മാത്തുകുട്ടി,കെ കെ രാജേന്ദ്രന്‍,പി വിനോദ് കുമാര്‍,താരിഖ് കടവന്‍, ആര്‍ രാമചന്ദ്രന്‍, സിസി തങ്കച്ചന്‍, ജ്യോതിഷ് കുമാര്‍, പി കെ മുരളി,ഷാജി കമ്പളക്കാട്, കെ. ശശികുമാര്‍,ഹര്‍ഷല്‍ കോണാടന്‍,ആയിഷ പള്ളിയാല്‍, സുബൈര്‍ ഓണിവയല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *