March 28, 2024

ക്രിസ്ത്യൻ കൾച്ചറൽ ഫോറം സൗജന്യ ഉച്ചഭക്ഷണം ” പാഥേയം ” തുടങ്ങി

0
Gridart 20220504 1937051712.jpg
 കൽപ്പറ്റ  :ക്രിസ്ത്യൻ കൾച്ചറൽ ഫോറം വയനാട് ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ ജില്ലയിൽ നടപ്പിലാക്കുന്ന സൗജന്യ ഉച്ചഭക്ഷണ പരിപാടി “പാഥേയം ” ആദ്യഘട്ടം കൽപറ്റയിൽ എഡിഎം  എൻ .ഐ ഷാജി ഉത്ഘാടനം ചെയ്തു. ഒട്ടനവധി ആവശ്യങ്ങൾക്കായി കൽപറ്റ സിവിൽ സ്റ്റേഷനിലും മറ്റ് ഓഫീസുകളിലുമെത്തുന്ന നിർദ്ധനരായ ആളുകളുടെ ഉച്ചഭക്ഷണാവശ്യങ്ങൾ പരിഹരിക്കുക എന്ന ഉദ്യേശത്തോടെയാണ് സിവിൽ സ്റ്റേഷൻ പരിസരത്ത് പദ്ധതി ആരംഭിച്ചത്. ഒരേ ആവശ്യങ്ങൾക്കായി പല പ്രാവശ്യം ഓഫീസുകളിൽ തുടർച്ചയായി വരേണ്ടി വരുന്ന ദുർബല വിഭാഗക്കാരും ദരിദ്ര വിഭാഗത്തിൽ പെട്ടവരുമായ ആളുകൾ മുഴുപട്ടിണിയിലാണ് തിരിച്ചു പോകാറ്. ഇത്തരക്കാരുടെ ഭക്ഷണാവശ്യങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യം മുൻനിർത്തി ക്രിസ്ത്യൻ കൾച്ചറൽ ഫോറം അംഗങ്ങളുടേയും മറ്റ് സുമനസുകളുടേയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. സിവിൽ സ്റ്റേഷൻ പരിസരത്തുള്ള സിസി എഫ്      മെമ്പർമാരായ അഡ്വ.കെ എ     ജോസ്, അഡ്വ. റെജിമോൾ ജോൺ എന്നിവരുടെ ഓഫീസിൽ നിന്നും ഭക്ഷണ കൂപ്പണുകൾ ആവശ്യക്കാർക്ക് നല്കുന്നതാണ്. സിവിൽ സ്റ്റേഷൻ കാൻ്റീനിൽ നിന്നും ഈ കൂപ്പണുകൾ ഉപയോഗിച്ച് സൗജന്യമായി ഭക്ഷണം കഴിക്കാവുന്നതാണ്. തുടർന്ന് ജില്ലയിലെ പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ച് ഈ പരിപാടി ആരംഭിക്കുന്നതിനും സി സി എഫ് ജില്ലാ കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്. 

ജില്ല ചെയർമാൻ കെ. കെ ജേക്കബ്, ജനറൽ സെക്രട്ടറി സാലു അബ്രാഹം മേച്ചേരിൽ, ട്രഷറർ വി.ജെ വിൻസൻ്റ്, അഡ്വ. കെ എ  ജോസ്, അഡ്വ. റെജിമോൾ ജോൺ, അഡ്വ. എൽബി, ഫാദർ' ജെയിംസ് ചക്കിട്ട കുടി ,പുഷ്പ ടീച്ചർ, കെ  വി  ജോയി ,ബേബി തോമസ് എന്നിവർ ഉത്ഘാടന  പരിപാടിയിൽ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *