ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു
താമരശ്ശേരി : താമരശ്ശേരി ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്. ചുരത്തില്‍ ഏതാണ്ട് എല്ലാ സ്ഥലങ്ങളിലും വാഹനങ്ങളുടെ നീണ്ട നിരയാണ് കാണപ്പെടുന്നത്. പെരുന്നാള്‍ ആഘോഷത്തിനായി പുറപ്പെടുന്ന വാഹനങ്ങളുടെ ബാഹുല്ല്യമാണ് തിരക്കിന് കാരണം.
കൂടാതെ താമരശ്ശേരി അമ്പായത്തോടു മുതല്‍ കാരാടി വരെ വാഹനങ്ങളുടെ നിരനീളുന്ന തരത്തില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്.താമരശ്ശേരി ചുങ്കം ജങ്ഷന്‍ തിരക്കും ഹെെവെ വികസനം നടക്കുന്നതും ഗതാഗതക്കുരുക്കിന് കാരണമാകുന്നു.ദീര്‍ഘദൂര യാത്രക്കാര്‍ മറ്റു വഴികള്‍ തിരഞ്ഞടുക്കുന്നത് ഉചിതമാകും.
ചുരത്തില്‍ പോലീസിന്റെയും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരുടേയും സാനിധ്യമുണ്ടെങ്കിലും വാഹന ബാഹുല്ല്യം ഗതാഗത നിയന്ത്രണത്തിന് തടസ്സമാവുകയാണ്.
Leave a Reply