April 26, 2024

യു പി സ്‌കൂള്‍ ടീച്ചര്‍ തസ്തികയുടെ മൂന്നാംഘട്ട കൂടിക്കാഴ്ച

0
Img 20220417 074344.jpg
കൽപ്പറ്റ :  വയനാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ യു പി സ്‌കൂള്‍ ടീച്ചര്‍(മലയാളം മീഡിയം) തസ്തികയുടെ മൂന്നാംഘട്ട കൂടിക്കാഴ്ച മെയ് 11, 12, 13, 18, 19, 20 തീയതികളില്‍ വയനാട് പി എസ് ഇ ഓഫീസില്‍ നടക്കും.അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്കുളള വ്യക്തിഗത അറിയിപ്പ് അവരവരുടെ പ്രൊഫൈലിലും, മൊബൈലിലും എസ്.എം.എസ് സന്ദേശവും ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത മെമ്മോയുടെയും, ഒ.ടി.വി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ബയോഡാറ്റയും സഹിതം നിശ്ചിത തീയതിയിലും സയമത്തും ഹാജരാകണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *