

മേപ്പാടി: മേപ്പാടി ഫോറസ്റ്റ് റേഞ്ചിന് കീഴിലെ പെരുന്തട്ട, ചെമ്പ്ര ഭാഗങ്ങളിൽ നിന്ന് ചന്ദന മരം മുറിച്ച കേസിൽ രണ്ട് പേരെ വനപാലകർ പിടികൂടി. ഓടത്തോട് മേലേത്തൊടിക മുഹമ്മദ് ഫിനാൻ (19) ഓടത്തോട് കാട്ടുംകടവത്ത് സാബിൻ റിഷാദ് (19) എന്നിവരാണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് വിപിൻ കുമാർ (35) നെ കൂടി പിടികൂടാനുണ്ടെന്ന് വനപാലകർ അറിയിച്ചു. മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഡി.ഹരിലാൽ, ഡെപൃൂട്ടി റേഞ്ച് ഓഫീസർമാരായ വി.ആർ. ഷാജി, കെ. സനൽ, ബീറ്റ് ഓഫീസർമാരായ റെൽജു വർഗീസ്, ഗണേഷ് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ ഒരു മരം മുറിച്ച് കടത്തുകയും മറ്റൊന്ന് മുറിച്ച് കടത്താൻ ശ്രമിക്കുകയുമായിരുന്നു.



Leave a Reply