April 20, 2024

യൂണിവേഴ്സിറ്റി പരീക്ഷ എഴുതി ജനപ്രതിനിധികൾ

0
Gridart 20220507 2000449702.jpg
കൽപ്പറ്റ : യൂണിവേഴ്സിറ്റി പരീക്ഷ എഴുതി ജില്ലയിലെ ജനപ്രതിനിധികൾ മാതൃകയായി. ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെയും കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെയും സഹകരണത്തോടെ കേരളത്തിലെ തദ്ദേശഭരണ ജനപ്രതിനിധികൾക്കായി ആരംഭിച്ച അധികാര വികേന്ദ്രീകരണവും തദ്ദേശ ഭരണ നിർവ്വഹണവും എന്ന സർട്ടിഫിക്കറ്റ് കോഴ്സിന്റെ പരീക്ഷയാണ് കല്പറ്റ ഗവ:കോളേജിൽ വെച്ച് ജനപ്രതിനിധികൾ എഴുതിയത്.
ജില്ലയിലെ 15 ജനപ്രതിനിധികളാണ് തിരക്കുകൾക്കിടയിലും പഠിച്ച് പരീക്ഷ എഴുതിയത്. 103 പേർ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും പ്രോജക്ട്, അസൈൻമെൻറ് എന്നിവ സമർപ്പിച്ചവരാണ് പരീക്ഷക്കുള്ള യോഗ്യത നേടിയത്. പരീക്ഷ എഴുതിയവരെല്ലാം വിജയപ്രതീക്ഷയിലാണ്. ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ആദ്യ ബാച്ചെന്ന നിലയിൽ കൊല്ലത്തെ ആസ്ഥാനത്താണ് സർട്ടിഫിക്കറ്റ് വിതരണം.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം ഇന്ദിരാ പ്രേമചന്ദ്രൻ, വെങ്ങപ്പള്ളി, അമ്പലവയൽ, കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ഇ.കെ രേണുക, സി.കെ ഹഫ്സത്ത്, വി. പി രനീഷ് എന്നിവരും. പനമരം, എടവക, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ തോമസ്, ജംഷീറ ശിഹാബ്, പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ജോസ്, ജസ്സീല, എടവക ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശിഹാബ് ആയാത്ത്, കോട്ടത്തറ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹണി ജോസ്,
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വസന്ത തിരുനെല്ലി, ഇമ്മാനുവേൽ പൂതാടി, സണ്ണി നൂൽപ്പുഴ
എന്നിവരാണ് പരീക്ഷ എഴുതിയത്.
മലപ്പുറം, ആലപ്പുഴ ജില്ലകളിലെ ജനപ്രതിനിധികളും കല്പറ്റ ഗവ:കോളേജിൽ പരീക്ഷ എഴുതാൻ എത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *