March 29, 2024

സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷിക എക്സിബിഷൻ സ്റ്റാളുകളിൽ ആകർഷീയത പുലർത്തി ഭാരതീയ ചികിത്സാ വകുപ്പിന്റെ സ്റ്റാൾ

0
Gridart 20220507 1942509022.jpg
കൽപ്പറ്റ  :കല്പറ്റ എസ് കെ എം ജെ ഗ്രൗണ്ടിൽ ഇന്ന് ആരംഭിച്ച എക്സിബിഷനിൽ വളരെ ആകർഷീയത പുലർത്തിക്കൊണ്ടാണ് ഭാരതീയ ചികിത്സ വകുപ്പ് സ്റ്റാൾ ഒരുക്കിയിരിക്കുന്നത്.പണ്ട് കാലത്തെ ആയുർവേദ വൈദ്യന്മാർ ഉപയോഗിച്ചിരുന്ന അങ്ങാടി മരുന്ന് പെട്ടിയാണ് പ്രധാന കാഴ്ച .എഴുപതോളം അസംസ്കൃത മരുന്നുകൾ അതിൽ പ്രദർശിപ്പിച്ചിരിക്കുന്നു. രുദ്രാക്ഷം, പച്ചക്കർപ്പൂരം, സോമനാഥ കായം, സർപ്പഗന്ധ തുടങ്ങിയ നാൽപ്പതോളം അപൂർവ ഔഷധ സസ്യങ്ങളും പ്രദർശനത്തിനുണ്ട്.കോവിഡിനെതിരെ ഉള്ള ഔഷധ സസ്യങ്ങളും പ്രദർശനത്തിലുണ്ട്. നവധാന്യങ്ങൾ കൊണ്ട് നിർമ്മിച്ച കഥകളി രൂപമാണ് മറ്റൊരു ആകർഷണം. അവിടെ സെൽഫി എടുക്കാനുള്ള പ്രത്യേക ഇടവും കാണാം. കടലാസുകൾ ഇല്ലാത്ത കാലഘട്ടത്തിലെ ആയുർവേദ മരുന്ന് കൂട്ടുകൾ എഴുതി വച്ച താളിയോല എഴുത്തുക്കളും പ്രദർശിപ്പിച്ചിട്ടുണ്ട്.ശരീരത്തെ തണുപ്പിക്കുന്നതിനുള്ള ആയുർവേദ പാനീയവും സ്റ്റാളിൽ സൗജന്യമായി ലഭ്യമാണ്. മെയ് 13 വരെയാണ് പ്രദർശനം ഒരുക്കിയിട്ടുള്ളത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *