സൈക്ലിംഗ് സമ്മർ കോച്ചിംങ് ക്യാമ്പ്
കൽപ്പറ്റ : ജില്ലാ സ്പോർട്സ് കൗൺസിലിന്റേയും, ജില്ലാ സൈക്ലിങ്ങ് അസോസിയേഷന്റെയും നേതൃത്വത്തിൽ ഗ്രാമിക കുട്ടമംഗലം, സൈക്കിൾ ബഡ്ഡിസ് സുൽത്താൻ ബത്തേരി എന്നിവരുടെ സഹകരണത്തോടെ മെയ് 10 മുതൽ 28 വരെ സുൽത്താൻ ബത്തേരി സെന്റ് മേരീസ് ഗ്രൗണ്ട് , മുട്ടിൽ ഇംഗ്ലീഷ് അക്കാഡമി സ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിൽ വെച്ച് സൈക്ലിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. 8 വയസിനു മുകളിലുള്ളവർക്ക് ക്യാമ്പിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ സൈക്കിൾ , ഹെൽമെറ്റ് എന്നിവ സഹിതം എത്തിചേരണമെന്ന് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇളകുളം അറിയിച്ചു. ഫോൺ : 9446 733143, 9447469323, 9895550995:
Leave a Reply