യാക്കോബായ സണ്ടേസ്കൂൾ ശതാബ്ദി ; വടക്കൻ മേഖല സമ്മേളനം വയനാട്ടിൽ
കൽപ്പറ്റ: യാക്കോബായ സുറിയാനി സഭയുടെ സണ്ടേസ്കൂൾ പ്രസ്ഥാനമായ എം.ജെ. എസ്.എസ് .എ 100-ാം വർഷത്തിലേക്ക്. ആഘോഷങ്ങളുടെ ഭാഗമായുള്ള വടക്കൻ മേഖല സമ്മേളനം മെയ് 22ന് ഞായറാഴ്ച്ച സുവർണ ജൂബിലി ആഘോഷിക്കുന്ന മാനന്തവാടി സെൻ്റ് ജോർജ് യാക്കോബായ പള്ളി അങ്കണത്തിൽ നടക്കുമെന്ന് ആഘോഷ കമ്മിറ്റി ചെയർമാൻ മാത്യൂസ് മാർ അന്തിമോസ് മെത്രാപ്പോലീത്ത, ജനറൽ കൺവീനർ എം.ജെ മർക്കോസ് ,ജോയിൻ്റ് കൺവീനർ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ,ഭദ്രാസന ഡയറക്ടർ ടി.വി സജീഷ് എന്നിവർ അറിയിച്ചു.ശതാബ്ദിയുടെ ഭാഗമായി മെയ് 15ന് എല്ലാ ദേവാലയങ്ങളിലും പതാക ഉയർത്തും. 22 ന് വിവിധ മേഖലകളിൽ നിന്നായി ദീപശിഖാ ,ഛായാ ചിത്ര ,പതാക പ്രയാണങ്ങൾ എത്തിച്ചേരും. വിപുലമായ പൊതുസമ്മേളനവുംനടക്കും. സണ്ടേസ്കൂൾ, യൂത്ത് അസോസിയേഷൻ, സമാജം തുടങ്ങിയ സംഘടനകളുടെ വാഹനറാലിയുമുണ്ടാകും. ഒരു വർഷം നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷത്തിൽ വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, മംഗലാപുരം, ബാംഗ്ലൂർ മേഖലയിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുക്കും. വിപുലമായ സ്വാഗത സംഘം രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു.
Leave a Reply