August 29, 2026

കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
IMG_20220502_183625.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി: കള്ളാടിയിൽ റിസോർട്ട് ജീവനക്കാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടവയൽ എടവലത്ത് മുരുകൻ്റെ ഭാര്യ ഉഷ (42) ആണ് മരിച്ചത്. കള്ളാടിയിൽ റിസോർട്ടിന് സമീപത്തെ തോട്ടത്തിലെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഉച്ചക്ക് ശേഷം മൂന്ന് മണിയോടെയായിരുന്നു സംഭവം. ജോലികഴിഞ്ഞ് കുളത്തിൽ കൈ കാലുകൾ കഴുകാനായി പോയ ഉഷ തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. ഉടമ ആദ്യം ഫോണിൽ വിളിക്കു പിന്നീട് നേരിട്ട് അന്വേഷിച്ച് എത്തുകയുമായിരുന്നു. കാൽ തെന്നി വീണതാകാമെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. മൃതദേഹം മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് മോർച്ചറിയിലാണ്. മക്കൾ മുരളി, അഖില.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *