April 26, 2024

വരൂ സംയോജിത കൃഷി പഠിക്കാം ; കൃഷി സമൃദ്ധിയില്‍ എന്റെ കേരളം

0
Gridart 20220509 1712309212.jpg
 കൽപ്പറ്റ :  ഭൂമി എത്ര ചുരുങ്ങിയതോ ആകട്ടെ കൃഷി ചെയ്യാനുള്ള മനസ്സുണ്ടോ എങ്കില്‍ ആര്‍ക്കും കര്‍ഷകനാകാം സഹായിക്കാന്‍ കൃഷി വകുപ്പുണ്ട്. കര്‍ഷക ക്ഷേമ വകുപ്പിന്റെ ഞങ്ങളും കൃഷിടയത്തിലേക്ക് എന്ന കേരളം ആവേശത്തോടെ ഏറ്റെടുത്ത ഊര്‍ജ്ജ സ്വലമായ കൃഷിയാരവത്തിന് എന്റെ കേരളം പ്രദര്‍ശന മേളയിലും വന്‍ സ്വീകാര്യതയാണ്. സംയോജിത കൃഷിയെന്ന ഏതൊരാള്‍ക്കും കൃഷി ചെയ്യാനുള്ള എളുപ്പമാര്‍ഗ്ഗങ്ങളെയാണ് കൃഷിവകുപ്പ് കാര്‍ഷിക മേളയില്‍ പരിചയപ്പെടുത്തുന്നത്. നാമ മാത്രമായതെങ്കിലും കുറച്ച് ഭൂമിയുള്ളവര്‍ക്ക് പോലും നടത്തിക്കൊണ്ടുപോകാന്‍ കഴിയുന്ന കൃഷി രീതികളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. സംയോജിത കൃഷി സ്റ്റാളില്‍ ഒരു കര്‍ഷകന്റെ വീടു കാണാം. വീടിനോട് ചേര്‍ന്ന് ഒരു പശുവിന്റെയും ആടിന്റെയും തൊഴുത്ത് കാണാം. തൊട്ടടുത്തായി ഒരു താറാവിന്റെ കൂടും അതിന്റെ അടിയിലായി ഒരു മീന്‍ കുളവും കാണാം. താറാവിന്റെ കൂട്ടില്‍ നിന്നുളള മാലിന്യങ്ങളാണ് കുളത്തിലെ മീനുകള്‍ക്കുള്ള ഭക്ഷണം. എങ്ങനെ ജൈവസമ്പുഷ്ടമായ കുളത്തിലെ വെള്ളത്തെ എങ്ങനെ കൃഷിക്കായി ഉപയോഗിക്കാം എന്നിങ്ങനെ ചെറു കൃഷിക്കാരന്റെ സ്വപ്‌നങ്ങള്‍ക്ക് നിറം നല്‍കുന്ന സംയോജിത കൃഷി പഠിക്കാം. വീടിനോട് ചേര്‍ന്ന് കൂണ്‍ കൃഷി, ഔഷധ സസ്യങ്ങളുടെ കൃഷി എന്നിവയെല്ലാം പരിചയപ്പെടുത്തുന്നുണ്ട് സംയോജിത കൃഷിസ്റ്റാള്‍. കൂടാതെ പച്ചക്കറികള്‍ക്ക് എപ്പോഴും ഈര്‍പ്പം ലഭ്യമാക്കുന്ന തിരിനന സമ്പ്രദായത്തെയപം അപൂര്‍വ പച്ചക്കറി ഇനമായ സുഖിനി ഫലത്തെയും ഇവിടെ പരിചയപ്പെടാം. സംസ്ഥാന കൃഷിവകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ പ്രചരണാര്‍ഥമാണ് സംയോജിത കൃഷി സ്റ്റാള്‍ ഒരുക്കിയിട്ടുള്ളത്. തരിശായി കിടക്കുന്ന വീട്ടുപരിസരങ്ങളെ എങ്ങനെ കൃഷിക്കായി പ്രയോജനപ്പെടുത്താം എന്നു കൂടി വിശദീകരിക്കുന്നു സംയോജിത കൃഷി സ്റ്റാളിലെ കാഴ്ച്ചകള്‍.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *