വളയിട്ട കൈകളില്‍ എല്ലാം ഭദ്രം; മേള കീഴടക്കി വനിതാ സംരംഭകര്‍
കൽപ്പറ്റ : സ്വന്തം ബ്രാന്‍ഡിന്റെ കരുത്തുമായി വിപണി കീഴടക്കാന്‍ എത്തിയ മൂന്ന് വനിതകള്‍. എന്റെ കേരളം മേളയില്‍ കരുത്തിന്റെ പാഠങ്ങളുമായി ഇവര്‍ ജീവിതം പറയും. സുല്‍ത്താന്‍ ബത്തേരി തവനി സ്വദേശിയായ ദേവകിയും അമ്പലവയല്‍ സ്വദേശിയയ ടി.ഷിബിലയും മണിയങ്കോട് സ്വദേശിയായ ശാന്തി പാലക്കലുമാണ് സ്വ്ന്തം ബ്രാന്‍ഡുകളുമായി മേളയിലെത്തിയത്. സ്വാതി എന്നപേരിലുള്ള കറി പൗഡര്‍, വയനാടന്‍ കാപ്പിപ്പൊടി, പു്ട്ടുപൊടി, അരിപ്പൊടി , കുത്തരി അച്ചാറുകള്‍ തുടങ്ങിയവെയെല്ലാം ദേവകി ബ്രാന്‍ഡ് ചെയ്ത് വിപണിയിലെത്തിക്കുന്നു. ഐ.എസ്.ഒ സര്‍്ട്ടിഫിക്കേഷനോടുകൂടി ഈ ഉത്പന്നങ്ങളും മേളയും ആകര്‍ഷണമായി മാറി. 1999 ലെ അയല്‍ക്കൂട്ട രൂപീകരണത്തിന് ശേഷം 2000ല്‍ സ്വയം തൊഴില്‍ യൂണിറ്റ് രൂപീകരിച്ച് പ്രൈം മിനിസ്റ്റര്‍ എംപ്ലോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാമിലൂടെ 2004 ല്‍ ഒരു കൂട്ടായ്മയായിലൂടെയാണ് തന്റെ സംരംഭം ദേവകി തുടങ്ങിയത്.
അമ്പലവയല്‍ സ്വദേശിയായ ഷിബില നാല് മാസങ്ങള്‍ക്ക് മുന്‍പ് തുടങ്ങിയ സംരംഭമാണ് മുസ്ദ പ്രൊഡക്ട്‌സ്. ബീഫ് അച്ചാര്‍, മീന്‍ അച്ചാര്‍, ചെമ്മീന്‍ അച്ചാര്‍, ചെത്ത മാങ്ങ അച്ചാര്‍, തുറമാങ്ങ തുടങ്ങി വിവിധതരം അച്ചാറുകളും ചക്കപ്പൊടി, ഡ്രൈ ഫ്രൂട്സ് ഹണി, തുടങ്ങി വ്യത്യസ്തമായ വിഭവങ്ങളും മേളയിലെ ഷിബിഷയുടെ സ്റ്റാളിലുണ്ട്. വെറുതെ വീടിനുള്ളില്‍ ഒതുങ്ങാതെ എന്തെങ്കിലും സ്വന്തമായി ചെയ്യണമെന്ന ആഗ്രഹമാണ് ഷിബിലയെ മുസ്ദയിലേക്ക് എത്തിക്കുന്നത്.ഭക്ഷ്യ ഉത്പന്നങ്ങള്‍ കൂടാതെ സ്വന്തമായി കൃഷി ചെയ്‌തെടുത്ത തേനിലൂടെ ബീ വാക്‌സ് ക്രീം, ബീ വാക്‌സ് ലിപ് ബാം, പെയിന്‍ ബാം തുടങ്ങിയ സൗന്ദര്യ വര്‍ധക വസ്തുക്കളും ഷിബിലയുടെ സ്വന്തം ഉല്‍പ്പന്നങ്ങളാണ്. കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നിന്ന് ലഭിച്ച ക്ലാസ്സുകളും മുതല്‍ക്കൂട്ടായി. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെയും പരിശീലന ക്ലാസുകളിലും ഷിബില പങ്കെടുത്തിരുന്നു. എല്ലാ സാധ്യതകളെ കുറിച്ചും സ്വന്തം നിലയില്‍ വ്യക്തമായ ഗവേഷണം അങ്ങനെയാണ് വീട്ടമ്മയായ ഷിബിലിയില്‍ നിന്ന് സംരംഭകയായ ഷിബിലയിലേക്ക് മാറുന്നത്. കാപ്പി പൊടി കൊണ്ട് മേളയുടെ വിപണി കൈയടക്കാന്‍ എത്തിയിരിക്കുകയാണ് മണിയങ്കോട് സ്വദേശിയായ ശാന്തി പാലക്കല്‍ എന്ന സംരംഭക. മോൺടെ ബനാ ഗ്രീന്‍ കോഫി എന്ന പേരില്‍ 2015 ലാണ് വയനാടന്‍ കാപ്പിയില്‍ നിന്ന് വിവിധ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന സംരംഭം ശാന്തി തുടങ്ങുന്നത്. ചെറിയ സംരംഭത്തില്‍ നിന്നും ഇന്ന് വിദേശ രാജ്യങ്ങളിലേക്കും തന്റെ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന തരത്തിലേക്ക് വളര്‍ന്നു.
ഫൈന്‍ കോഫി, തുര്‍ക്കിഷ് കോഫി, ഫില്‍റ്റര്‍ കോഫി, എക്‌സ്പ്രസ്സൊ കോഫി, ഫ്രഞ്ച് പ്രെസ്സ് എന്നീ വ്യത്യസ്ത തരം കോഫി പൗഡറുകളും വിവിധ സൗന്ദര്യവത്കരണ ഉത്പന്നങ്ങളും ശാന്തിയുടെ സ്വന്തം ഉല്‍പ്പന്നങ്ങളാണ്. മോന്‍ടെ ബാനസിന്റെ ഗ്രീന്‍ കോഫി പൗഡറും ജീരകം കോഫി പൗഡറുമാണ് മേളയില്‍ ശ്രദ്ധ നേടിയത്. ഒരു സ്ത്രീ സരംഭക എന്നതിലുപരി ഒരുപാട് സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യത്തോടുകൂടി ജോലി ചെയ്യാനുള്ള അവസരവും ശാന്തി ഒരുക്കി നല്‍കുന്നുണ്ട്.
Leave a Reply