March 19, 2024

വയനാടൻ ബ്രാൻഡ്ഡ് ഭഷ്യ ഉത്പന്നങ്ങൾ വിദേശ രാജ്യങ്ങളിൽ തരംഗം സൃഷ്ട്ടിച്ചു കൊണ്ട് ടോമിസ് ഇന്റസ്ട്രീസ്

0
Img 20220512 101703.jpg
ബത്തേരി : 2021- ൽ പുൽപ്പള്ളിയിൽ ആരംഭിച്ച ടോമീസ് ഇന്റസ്ട്രീസ് ടെറോവ, വയനാട് മിസ്റ്റ് എന്നീ ബ്രാൻഡുകളിലാണ് വിദേശത്തും, സ്വദേശത്തും ഒരു പോലെ പ്രിയമായ ഭഷ്യോത്പന്നങ്ങൾ ഗുണനിലവാരം നിലനിർത്തി ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്.

ഇതിൽ ടെറോവ, വയനാട് മിസ്റ്റ് ബ്രാൻഡ്ഡ് ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനായി കർഷകരിൽ നിന്നും നേരിട്ട് സുഗന്ധവ്യഞ്ജനങ്ങളും, ഗുണമേന്മയുള്ള മറ്റ് വിഭവങ്ങളും ശേഖരിക്കുന്നു.ഇങ്ങനെ വാങ്ങുന്ന ഉത്പന്നങ്ങൾക്ക് തറവില നിശ്ചയിച്ച് മാർക്കറ്റ് വിലയെക്കാൾ കൂടുതൽ വില അപ്പോൾ തന്നെ കർഷകർക്ക് നൽകി സംഭരിക്കുന്നു.
ടെറോവ ബ്രാൻഡ്ഡ് ആവശ്യങ്ങൾക്ക് ശേഖരി ക്കുന്ന കാർഷിക ഉത്പന്നങ്ങൾ ക്ക് മാത്രമാണ് കർഷകർക്ക് ന്യായമായ വില നൽകുന്നുള്ളു.
വയനാട് മിസ്റ്റിൽ എല്ലാ ഉത്പന്നങ്ങളും വില്പന നടത്തുന്നുണ്ട് .കർഷകരിൽ നിന്നും വാങ്ങുന്ന സുഗന്ധവ്യഞ്ജനങ്ങളുടെ ഗുണമേന്മ പരിശോധനയിലൂടെ ഉറപ്പ് വരുത്തിയാണ് എടുക്കുന്നത് .കറുവാ പട്ട, ഗ്രാമ്പു, കുരുമുളക്, , ഏലം, കാപ്പിക്കുരു, വറ്റൽ മുളക്, തേങ്ങ, കശുവണ്ടി തുടങ്ങിയവ കർഷക രിൽ നിന്നും ശേഖരിച്ച് വൃത്തി യാക്കി, ഗുണമേന്മ കുറയാതെ ടോമീസ് ഇന്റ സ്ട്രീസിൽ വെച്ച് മിഷിനുകൾ ഉപയോഗിച്ച് പാകപ്പെടുത്തി എടുക്കുന്നു.
വെളിച്ചെണ്ണ, കാപ്പിപ്പൊടി, കശുവണ്ടി പരിപ്പ്, മുളക് പൊടി, മല്ലിപൊടി, കാശ്മീരി മുളക് പൊടി, മീറ്റ് മസാല, ചിക്കൻ മസാല, ഫിഷ് മസാല, ഗരം മസാല, കറി പൌഡറുകൾ അങ്ങനെ തുടങ്ങി 26- വിഭവങ്ങൾ ഇവിടെ നിമ്മിക്കുന്നു. ഉത്പന്നങ്ങളുടെ ഗുണമേന്മ നിലനിർത്തി കൊണ്ടുള്ള 
അന്താരാഷ്ട്ര നിലവാരമുള്ള പാക്കിങ് ഈ ബ്രാണ്ടിന്റെ ശ്രദ്ദേ യമായ പ്രത്യേകതയാണ്.
ടെറോവ, വയനാട് മിസ്റ്റ് എന്നീ ബ്രാൻഡുകളിൽ ഇന്ത്യ യിലും, വിദേശത്തും മാർക്കറ്റിങ്ങ് നടത്തുന്നു.ഗുണമേന്മയിലും, സ്വാ ദിലും തനിമ നിലനിർത്തുന്നതിനാൽ അന്താരാഷ്ട്ര വിപണിയിലും, ഇന്ത്യൻ വിപണിയിലും ഈ ഉൽപ്പന്നങ്ങൾക്ക് ആവശ്യക്കാർ കൂടി വരുന്നു.കൂടാതെ വയനാടൻ കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾക്ക് നല്ല വിലയും ലഭിക്കുന്നു.
ഈ ഉത്പന്നങ്ങൾ കേരളത്തിലും, കേരളത്തിന്‌ പുറത്തും വിപണനം നടത്താനും ടോമീസ് ഇന്റസ്ട്രീസ് വ്യാപരികൾക്ക് വേണ്ട സഹകരണങ്ങൾ ചെയ്തു കൊടുക്കുന്നുണ്ട്. ഇപ്പോൾ സംസ്ഥാന സർക്കാരിന്റെ കല്പറ്റയിൽ നടക്കുന്ന എക്സിബിഷനിലും ഈ ബ്രാൻഡ്ഡ് ഉത്പന്നങ്ങൾ ഏറെ ആകർഷകമായി യിരിക്കുന്നു.
വിദേശ രാജ്യ ങ്ങളിൽ നിന്നും, ഇന്ത്യയുടെ പല ഭാഗത്തു നിന്നും ഈ ഉത്പന്നങ്ങൾ നേരിട്ട് കാണുന്നതിനും, പരിശീലനം നേടുന്നതിനും നിരവധിയാളുകൾ ഇവിടെ എത്തി ചേരുന്നുണ്ട്. ഗുണമേന്മ കൊണ്ട് വിപണി കീഴടക്കി വരുന്ന ഈ ബ്രാൻഡ്ഡ് ഉത്പന്നങ്ങൾ ഭാവിയിൽ വയനാടൻ കർഷകർക്ക് ഏറെ ആശ്വാസമാകുന്നു.കോൺടാക്ട് നമ്പർ – +917594997998.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *