March 28, 2024

കൽപ്പറ്റ ടൗൺഹാൾ പുനർ നിർമ്മിക്കണം

0
Gridart 20220513 1812158082.jpg
കൽപ്പറ്റ : വയനാടിന്റെ സിരാകേന്ദ്രമായ കൽപ്പറ്റയിൽ സ്ഥിതിചെയ്യുന്ന ടൗൺഹാൾ എത്രയും പെട്ടെന്ന് പുനർ നിർമ്മിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.പി. മധു ആവശ്യപ്പെട്ടു. 1980 അന്നത്തെ മുഖ്യമന്ത്രിയായിരുന്ന 
 ഇ കെ നായനാർ ഉദ്ഘാടനം ചെയ്ത പിണങ്ങോട് റോഡിലുള്ള ടൗൺഹാൾ വർഷങ്ങളായി അടഞ്ഞുകിടക്കുകയാണ്. സാധാരണക്കാരായആളുകളെ സംബന്ധിച്ചിടത്തോളം അവരുടെ വിവാഹങ്ങളും, സൽക്കാര പരിപാടികളും, ടി പാർട്ടികളും മറ്റും ചുരുങ്ങിയ തുകയ്ക്ക് വാടകയ്ക്ക് ലഭിച്ചിരുന്ന സ്ഥാപനമായിരുന്നു ടൗൺ ഹാൾ. മാത്രമല്ല രാഷ്ട്രീയപാർട്ടികളുടേയും, സംഘടനകളുടെയും സെമിനാറുകളും സിമ്പോസിയങ്ങളും നടത്താൻ കഴിയുന്ന ഒരു പ്രധാന കേന്ദ്രമായിരുന്നു ടൗൺ ഹാൾ. എന്നാൽ ഇത് വർഷങ്ങളായി അടഞ്ഞുകിടക്കുകയാണ്.
 ഇതിന്റെ പുനർനിർമാണം ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകിയതായിട്ടാണ് അറിയാൻ കഴിഞ്ഞത്. ഒട്ടുമിക്ക വൻ പദ്ധതികളും ഊരാളുങ്കൽ സൊസൈറ്റി നൽകി അഴിമതി നടത്താനുള്ള അവസരമായിട്ടാണ് സിപിഎം ഇതിനെ ഉപയോഗപ്പെടുത്തി ഉള്ളത്. ഇപ്പോഴത്തെ യുഡിഎഫ് നഗരസഭ ഇതിന് എല്ലാവിധ ഒത്താശയും ചെയ്തു കൊടുക്കുന്നതായിട്ടാണ് ബോധ്യപ്പെട്ടിട്ടുള്ളത്. ഇത് ഇതുവരെ പുനർനിർമ്മിക്കുക പെടാത്തത് നഗരസഭയുടെ അനാസ്ഥ ആയിട്ടാണ് വിലയിരുത്തപ്പെടുന്നത്. കൽപ്പറ്റയിലെ വൻകിട ഓഡിറ്റോറിയങ്ങൾ 75,000 മുതൽ ഒന്നര ലക്ഷം രൂപ വരെ പ്രതിദിന വാടകയ്ക്ക് വിവാഹത്തിനും വിവാഹ പാർട്ടികൾക്കും നൽകുന്ന സാഹചര്യത്തിൽ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വളരെയധികം ബുദ്ധിമുട്ട് ഉണ്ടാകുന്നു എന്നുള്ളത് യാഥാർഥ്യമാണ്. ആയതിനാൽ സത്വര നടപടികൾ കൈക്കൊള്ളണമെന്ന് ബിജെപി ആവശ്യപ്പെടുന്നു.
 രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ പ്രതിമ 1984ലാണ് ടൗൺഹാളിൽ സ്ഥാപിച്ചിട്ടുള്ളത്. എന്നാൽ ഇപ്പോൾ കാടുപിടിച്ചുകിടക്കുന്ന മാലിന്യക്കൂമ്പാരങ്ങൾ ഇടയിലാണ് നമ്മുടെ രാഷ്ട്രപതിയുടെ പ്രതിമ നിലകൊള്ളുന്നത്. ഇത് രാഷ്ട്ര പിതാവിനെയും രാജ്യത്തെയും അവഹേളിക്കുന്നതിന് തുല്യമാണ് എന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ആരോപിച്ചു. രാഷ്ട്ര പിതാവിന്റെ പ്രതിമയും പരിസരവും ശുചീകരിച്ചില്ലെങ്കിൽ ബിജെപി ആ ദൗത്യം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *