June 11, 2026

ഇന്‍ഡ്യന്‍ സോളിഡാരിറ്റി കമ്മറ്റിയുടെ ക്യാമ്പ് സമാപിച്ചു

0
GridArt_20220516_1324376832.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ഇന്‍ഡ്യന്‍ സോളിഡാരിറ്റി കമ്മറ്റി സംഘടിപ്പിച്ച മൂന്ന് ദിവസത്തെ യൂത്ത് ഓറിയന്റേഷന്‍ ക്യാമ്പ് സമാപിച്ചു. പുത്തൂർവയൽ 
എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിൽ നടന്ന ക്യാമ്പിന്റെ സമാപന സെഷൻ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്തു. മുൻ കൊച്ചി മേയർ 
കെ.ജെ സോഹൻ അധ്യക്ഷത വഹിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി 
പി.ജെ.ജോസി,എ.ശശികുമാർ ചേളന്നൂർ,സി.ഹരി,വി.കെ.വസന്തകുമാർ,ഡോ.ഗോകുൽ ദേവ്,അലക്സ് പാപ്പച്ചൻ തുടങ്ങിയവർ സംസാരിച്ചു.
ഇന്ത്യൻ സോളിഡാരിറ്റി കമ്മിറ്റി
  23 വർഷമായി ഇന്ത്യയിലാകമാനം സോഷ്യലിസം, ജനാധിപത്യം എന്നീ ആശയങ്ങൾ പഠിപ്പിക്കുന്നതിനുവേണ്ടി നിലകൊള്ളുന്ന സംഘടനയാണ്. ഡോ. രാം മനോഹർ ലോഹ്യ, ലോക് നായക് ജയപ്രകാശ് നാരായണൻ എന്നിവരുടെ ആശയങ്ങൾ യുവതീയുവാക്കളിലേയ്ക്ക് പകരുന്നതിനു വേണ്ടി ഇന്ത്യയിലാകമാനം യൂത്ത് ഓറിയന്റേഷൻ ക്യാമ്പുകൾ നടത്തിവരുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ്‌ പുത്തൂർ വയലിൽ വെച്ച് നടന്ന ക്യാമ്പും സംഘടിപ്പിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *