April 25, 2024

വെള്ളമുണ്ട ഡിവിഷൻ സ്പീച്ച്‌ ക്രാഫ്റ്റ് ആരംഭിച്ചു

0
Gridart 20220519 1134442012.jpg

തരുവണഃ വയനാട് ജില്ലാ പഞ്ചായത്ത്‌
വെള്ളമുണ്ട ഡിവിഷന്റെ നേതൃത്വത്തിൽ 
പൊതുജനങ്ങൾക്ക് വേണ്ടി നടത്തുന്ന 
പ്രസംഗ പരിശീലന പരിപാടിയായ ' സ്പീച്ച്‌ ക്രാഫ്റ്റ് ' ആരംഭിച്ചു.
പാലിയാണ നെഹ്‌റു ഗ്രന്ഥാലയത്തിൽ നടന്ന പരിശീലന പരിപാടി വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്തംഗം നിസാർ പുലിക്കാട്,വി.പി.സുഫിയാൻ, എം. രാധാകൃഷ്ണൻ,വിനോദ് പാലിയാണ, എം.ഗംഗാധരൻ, തുടങ്ങിയവർ സംസാരിച്ചു. പ്രസംഗ പ്രേമത്തെ പരിപോഷിപ്പിക്കാനായി ഒട്ടേറെ മോഡേൺ ടെക്‌നിക് ഉപയോഗിച്ചുള്ള പ്രത്യേകമായി തെയ്യാറാക്കിയ ഉള്ളടക്കമാണ് പരിശീലന പരിപാടിയിൽ ഉള്ളത്. പ്രസംകലയുടെ വിവധ വശങ്ങള്‍ എന്തൊക്കെ, എങ്ങനെ തുടങ്ങണം, എങ്ങനെ വാക്കുകള്‍ കൊണ്ട് മായാജാലം കാണിക്കണം എന്നിങ്ങനെ 
നല്ല ഒരു പ്രസംഗകനാവാന്‍ വേണ്ട നിര്‍ദ്ദേശങ്ങളടങ്ങിയ ക്ലാസ്സുകളാണ്.
സഭാകമ്പം ഒഴിവാക്കാൻ,ഭംഗിയായി വാചകം പ്രയോഗിക്കാൻ, ആകർഷണീയമായ ശൈലി കൈവരിക്കാൻ,കെട്ടിക്കുടുക്കില്ലാതെ സംസാരിക്കാൻ,ആരുടെ മുമ്പിലും പേടിയില്ലാതെ നിൽകാൻ ''സ്പീച്ച് ക്രാഫ്റ്റ് '' പഠിതാക്കളെ സഹായിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *